- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനവില വർധനക്കെതിരെ വെൽഫെയർ പാർട്ടി റോഡ് ഉപരോധം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ദിനേനെ വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ ഇന്ധനവിലക്കെതിരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 3 ബുധനാഴ്ച രാവിലെ 10.30 ന് തമ്പാനൂർ ഓവർ ബ്രിഡ്ജ് ജംഗ്ഷനിലെ റോഡ് ഉപരോധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി പത്രക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് കോർപ്പറേറ്റുകളും സംഘ്പരിവാറും ഒത്തുചേർന്ന് ജനങ്ങളെടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്.
ഇതിനെതിരെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന നിസ്സംഗതക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് വെൽഫെയർ പാർട്ടി ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ബുധനാഴ്ച നടക്കുന്ന റോഡ് ഉപരോധത്തിൽ എല്ലാ ജനങ്ങളും പങ്കു ചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അന്നേദിവസം കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ഇന്ധന വില വർധനവിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിക്കും.