- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയവർക്കും നികുതി; സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും നികുതി ഏർപ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമം
സൗത്ത് ഓസ്ട്രേലിയയിലെ ഇലക്ട്രിക് കാറുകളുടെ ഉടമകൾ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും ഉടൻ നിരക്ക് ഈടാക്കേണ്ടി വരും.ഇലക്ട്രിക് കാറുകൾക്കു തിരിച്ചടിയായി സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും നികുതി ഏർപ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമം കൊണ്ടുവരാന്ഡ തീരുമാനിച്ചു. 2027 മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന നിയമം സൗത്ത് ഓസ്‌ട്രേലിയൻ സംസ്ഥാനത്ത് പാസായി. .
ന്യൂ സൗത്ത് വെയിൽസിനും വിക്ടോറിയയ്ക്കും പിന്നാലെയാണ് സൗത്ത് ഓസ്‌ട്രേലിയയും ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം നവംബറിൽ രാജ്യത്ത് ഇലക്ട്രിക് വാഹന (ഇവി) നികുതി നിർദേശിച്ച ആദ്യത്തെ ഓസ്‌ട്രേലിയൻ സംസ്ഥാനമാണ് സൗത്ത് ഓസ്‌ട്രേലിയ. എന്നാൽ എതിർപ്പുകൾ ഉയർന്നതോടെ നിയമനിർമ്മാണം വൈകുകയായിരുന്നു.
നികുതി ഈടാക്കാനുള്ള ബിൽ വ്യാഴാഴ്ചയാണ് സൗത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിൽ പാസായത്. പ്ലഗ് ഇൻ ഹൈബ്രിഡ് വാഹന ഉടമകളിൽനിന്ന് കിലോമീറ്ററിന് 2 സെന്റ് എന്ന നിരക്കിൽ നികുതി ഈടാക്കും. മറ്റുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകളിൽനിന്ന് കിലോമീറ്ററിന് 2.5 സെന്റ് എന്ന നിരക്കിലും നികുതി ഈടാക്കും. പുതിയ നികുതി 2027 ജൂലൈയിലാണ് നിലവിൽ വരുന്നത്. അതേസമയം, 2027-നു മുൻപായി ഇലക്ട്രിക് വാഹനങ്ങൾ വിപണിയുടെ 30 ശതമാനം കൈയടക്കിയാലും നികുതി ഏർപ്പെടുത്തും.
ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ സ്വീകാര്യതയുണ്ടാക്കാൻ സർക്കാർ ചില ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് മൂന്ന് വർഷത്തെ രജിസ്ട്രേഷൻ ഫീ ഇളവ്, ആദ്യം വിൽക്കുന്ന 7,000 ഇലക്ട്രിക് വാഹനങ്ങൾക്ക് 3,000 ഡോളർ സബ്‌സിഡി എന്നിവ ഉൾപ്പെടെയാണിത്.
ഈ സബ്‌സിഡികൾ 68,750 ഓസ്ട്രേലിയൻ ഡോളറിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾക്കു ബാധകമല്ല. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നതു സംബന്ധിച്ചു പരിശോധിക്കാൻ പാർലമെന്ററി സമിതിയെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഫണ്ട് തടസമില്ലാതെ ലഭിക്കുന്ന ഒരു സംവിധാനം ആവശ്യമാണ്. കാരണം ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നതോടെ ഇന്ധന എക്സൈസ് പൂർണമായും ഇല്ലാതാകും. നിലവിൽ ഫെഡറൽ സർക്കാരാണ് ഇന്ധന എക്സൈസ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ നികുതി ചുമത്തേണ്ടത് ആവശ്യമാണ്.