രാജ്യത്ത് ഊർജ വില ഉയരുന്നത് തുടരുന്നതിനാൽ, താഴ്ന്ന വരുമാനക്കാർക്ക് ഉയർന്ന സഹായവും വൈദ്യുതി നികുതികളും ലെവികളും പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി ജർമ്മൻ അസോസിയേഷൻ ഓഫ് സിറ്റികൾ രംഗത്തെത്തി.താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള ഹൗസിങ് അലവൻസിലെ ഹീറ്റിങ് അലവൻസ് വർദ്ധിപ്പിക്കണമെന്നാണ് ഇവർ പ്രധാനമായും ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം, CO2 നികുതി ഉയർന്നപ്പോൾ, ഭവന ആനുകൂല്യങ്ങൾ ലഭിക്കുന്ന ആളുകൾക്ക് ചെലവുകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ട് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് സർക്കാർ അധിക പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.കഴിഞ്ഞ വർഷം ജർമ്മനിയിൽ ഒരു വീട് ചൂടാക്കാനുള്ള ചെലവ് നകുത്തനെ ഉയർന്നു. 2020 അവസാനത്തോടെ കിലോവാട്ട് മണിക്കൂറിന് 5.44 സെന്റ് എന്ന 15 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന്, ഈ ഒക്ടോബറിൽ വില കിലോവാട്ട് മണിക്കൂറിന് 7.01 സെന്റായി ഉയർന്നത്.

അതായത് കുടുംബങ്ങൾക്ക്, ഒരു വർഷത്തിനുള്ളിൽ പ്രതിമാസ ബില്ലുകൾ 25 ശതമാനം വർദ്ധിച്ചുവെന്നാണ് ഇതിനർത്ഥം.