ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി പത്തൊമ്പതാമത് ഓർമ്മപ്പെരുന്നാൾ നവംബർ 3 ബുധൻ, നവംബർ 4 വ്യാഴം, നവംബർ 5 വെള്ളി ദിവസങ്ങളിൽ നടക്കും

മലങ്കര ഓർത്തഡോക്‌സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ: യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പൊലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

നവംബർ 3 ബുധൻ, നവംബർ 4 വ്യാഴം ദിവസങ്ങളിൽ വൈകിട്ട് ഏഴിന് സന്ധ്യാനമസ്‌കാരം തുടർന്ന് ധ്യാനപ്രസംഗത്തിനു ഡോ: യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും.

നവംബർ 5 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം തുടർന്ന് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന.

പെരുന്നാളിനെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാദർ ബിനീഷ് ബാബു,സഹവികാരി ഫാ.സിബു തോമസ്, ട്രസ്റ്റീ സുനിൽ സി ബേബി, സെക്രട്ടറി ബാബു കുരുവിള മണത്ര എന്നിവർ അറിയിച്ചു