- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കൗണ്ടി കോവിഡ് ലവൽ റെഡിൽ നിന്നും ഓറഞ്ചിലേക്ക്
ഡാളസ് : ഡാളസ് കൗണ്ടി സാവകാശം കോവിഡിന്റെ പിടിയിൽ നിന്നും മോചിതമാകുന്നു. കോവിഡ് മഹാമാരി ഡാളസ്സിൽ വ്യാപകമായതിനെ തുടർന്ന് പ്രഖ്യാപിച്ച കോവിഡ് ലവൽ റെഡ്ഡിൽ നിന്നും ഓറഞ്ചിലേക്ക് മാറുന്നതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് ഒക്ടോബർ 29 വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാത്ത സാഹചര്യത്തിലും, കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ക്രമേണ വർദ്ധിച്ചു വരുന്നതുമാണഅ റെഡ്ഡിൽ നിന്നും ഓറഞ്ചിലേക്ക് കോവിഡ് ലവൽ മാറ്റുന്നതിന് കാരണമെന്നും ജഡ്ജി പറഞ്ഞു. ഡാളസ്സിലെ 1.3 മില്യൺ ജനസംഖ്യയിൽ 63.4% വാക്സിനേറ്റ് പൂർത്തിയാക്കി.
ഓറഞ്ച് ലവലിലേക്ക് മാറ്റിയെങ്കിലും മുഴുവനായും വാക്സിനേറ്റ് ചെയ്തവർ പോലും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജഡ്ജി പറഞ്ഞു. ഹാലോവിൻ ദിനം സമീപിക്കുകയാണ് കഴിഞ്ഞ വർഷം ഇതേദിവസം കഴിഞ്ഞതോടെ കോവിഡ് 19 കേസ്സുകൾ വർദ്ധിച്ച സാഹചര്യം മറക്കരുതെന്നും ജഡ്ജി ഓർമ്മിപ്പിച്ചു. ഡാളസ് പൂർണ്ണമായും പ്രവർത്തനനിരതമായി കഴിഞ്ഞു. കടകളും, റസ്റ്റോറന്റുകളും, ചർച്ചുകളും നിയന്ത്രണങ്ങളിൽ അയവു വരുത്തി. വിവാഹങ്ങൾ പങ്കെടുക്കുന്നതിന് ആളുകളുടെ പരിധി ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. തണുപ്പു വർദ്ധിക്കുന്നതോടെ എല്ലാവരും ഇൻഡോർ ആക്റ്റിവിറ്റിയിൽ ഏർപ്പെടുന്നതു കോവിഡ് വർദ്ധിക്കാൻ കാരണമാകുമോ എന്നും സംശയിക്കുന്നുണ്ട്.