.പാലക്കാട് :വെൽഫെയർ പാർട്ടി സംസ്ഥാന - ജില്ല നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി ,മണ്ഡലം, പോഷക സംഘടന ഭാരവാഹികളുടെ ജില്ലാ നേതൃസംഗമം പട്ടാമ്പിയിൽ ഡോ. എൻ. എൻ . കുറുപ്പ് നഗറിൽ (പട്ടാമ്പി മൗണ്ട് ഹിറ ഓഡിറ്റോറിയം ) വെച്ച് നടന്നു.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടന്ന നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉൽഘാടനം നിർവഹിച്ചു.

സംഘ്പരിവാർ അജണ്ടകൾ എറ്റെടുത്ത് സിപിഎമ്മും ഇടത് മുന്നണിയും കേരളത്തിൽ സാമുദായിക ധ്രുവീകരണം നടത്തി തുടർഭരണ സാധ്യതകൾ വർദ്ധിപ്പിക്കുകയും കേവലമായ കിറ്റ് പോലുള്ള സൗജന്യങ്ങൾ നൽകി ഭുമി,വീട് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാതെ ജനങ്ങളെ ഒന്നാകെ കബളിപ്പിക്കുകയാണ് എന്ന് സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ഇത്തരം അടിസ്ഥാന വിഷയങ്ങൾ ജനങ്ങളിൽ എത്തിച്ച് പാർട്ടി അതിന്റെ സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജില്ലാ പ്രസിഡന്റ് പി.എസ് അബുഫൈസൽ അദ്ധക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതവും, സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ സമാപന പ്രഭാഷണവും നടത്തി , റിയാസ് ഖാലിദ് നന്ദി പറഞ്ഞു ,ജില്ലാ ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ ചന്ദ്രൻ പുതുക്കോട്, എ. ഉസ്മാൻ , പി. ലുക്മാൻ , ദിൽഷാദലി, കെ.സി. നാസർ, കെ.വി അമീർ , ആസിയ റസാഖ്, നൗഷാദ് പറളി,അബ്ദുൽ മജീദ്, തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.നേതൃ സംഗമത്തിൽ
ട്രെയിനർ നിസാം തൃശൂർ ലീഡർഷിപ്പ് ട്രെയിനിങ് നൽകി , ജില്ലാ കമ്മിറ്റി അംഗം ഡോ. നിഷാദ് യുവ സഹകരണ സംഘം വിശദീകരിച്ചു.പാർട്ടി പോഷക സംഘടന ഭാരവാഹികളായ സാബിർ അഹ്‌സൻ (ഫ്രറ്റേണിറ്റി ), ഹബീബ കല്ലൂർ,(വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ), അസീസ് ആലത്തൂർ (എഫ് ഐ ടി യു ) ഷുക്കൂർ വടക്കഞ്ചേരി (പ്രവാസി വെൽഫയർ ഫോറം) എന്നിവർ ആശംസകൾ നേർന്നു.