- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വെർജിനിയായിൽ ഏർലി വോട്ടിങ് അവസാനിച്ചു-നവംബർ 2ന് തിരഞ്ഞെടുപ്പ്
വെർജീനിയ: ഡെമോക്രാറ്റിക് പാർട്ടിക്കും, റിപ്പബ്ലിക്കൻ പാർട്ടിക്കും ഒരു പോലെ പ്രതീക്ഷ നൽകുന്ന വെർജിനിയ ഗവർണ്ണർ തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ഒക്ടോബർ 30 ശനിയാഴ്ച അവസാനിച്ചു.
അവസാനദിവസമായ ശനിയാഴ്ച കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻഗവർണ്ണറുമായിരുന്ന ടെറി മക്കാലിഫും, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും ബിസിനസ്സുക്കാരനുമായ ഗ്ലെൻ യാങ്കിനും തമ്മിലാണ് ഇവിടെ കടുത്ത മത്സരം നടക്കുന്നത്.
വർഷങ്ങളായ ബ്ലൂ സ്റ്റേറ്റായി അറിയപ്പെടുന്ന വെർജീനിയായിൽ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ ട്രമ്പിനേക്കാൾ പത്തുശതമാനം കൂടുതൽ വോട്ടു നേടിയിരുന്നു.
പ്രസിഡന്റ് ബൈഡൻ പ്രസിഡന്റായതിനുശേഷം സ്വീകരിച്ച പല തീരുമാനങ്ങളും വെർജീനിയാ വോട്ടർമാർ അംഗീകരിക്കുന്നില്ലാ എന്നതാണ് ഡമോക്രാറ്റിക് പാർട്ടിയിൽ ആശങ്ക വളർത്തുന്നത്. പല തിരഞ്ഞെടുപ്പു വേദികളിലും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ട്രമ്പിന്റെ നേർ പകർപ്പാണെന്ന് ബൈഡൻ പ്രഖ്യാപിച്ചത് പാർട്ടിക്ക് ഗുണത്തേക്കാൾ ദോഷമാണ് വരുത്തിവെച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ട്രമ്പിനെ യോഗങ്ങളിൽ നിന്നും മാറഅറി നിർത്തിയിട്ടുണ്ടെന്ന് വസ്തുത ബൈഡൻ ബോധപൂർവ്വം മറച്ചുവെച്ചതും തിരിച്ചടിയാകാനാണ് സാധ്യത. പ്രാഥമിക തിരഞ്ഞെടുപ്പു സർവ്വേകളിൽ ഊർജ്ജസ്വലനും വ്യവസായിയുമായ ഗ്ലെൻ യാങ്കിൻ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയേക്കാൾ മുന്നിട്ടു നിൽക്കുന്നു. നവംബർ 2ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വെർജീനിയ റിപ്പബ്ലിക്കൻ പാർട്ടി നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.