വൈസിസി പുനഃസംഘടനയുടെ ഭാഗമായി ഗുദൈബിയ ഹൂറ ഏരിയയെ 2021-22 വർഷത്തേക്ക് നയിക്കാനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് നടപടികൾക്ക് ദേശീയ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ ആയി പ്രസിഡന്റ് പ്രമീജ് കുമാർ,വൈസ് പ്രസിഡന്റ് അഷ്‌കർ തിറമേൽ,ജന.സെക്രട്ടറി മൂസ കോട്ടക്കൽ,ജോ.സെക്രട്ടറി രജീഷ് എം കെ,ട്രഷറർ ശിഹാബ് അലി,ഏരിയ എക്‌സിക്യുട്ടീവ് അംഗങ്ങളായി ഡെയ്ൽ കെ ജോസ്,സിദ്ദിഖ്, സജിൽ കുമാർ,ഇർഷാദ് കോട്ടക്കൽ,വിനോദ് അൽഫോൻസ് എന്നിവരെയും
ദേശിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജിതിൻ പരിയാരം, ധനേഷ് എം പിള്ള, അനീഷ് എബ്രഹാം എന്നിവരെയും ദേശിയ കൗൺസിൽ അംഗങ്ങൾ ആയി സരുൺ എംകെ, ജിറ്റി തോമസ്,അബ്ദുൽ സമദ് എന്നിവരെയും തെരഞ്ഞെടുത്തു.