- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം വിരുദ്ധ പരാമർശം: ജമ്മു കശ്മീരിലെ ബിജെപി. നേതാവിനെതിരെ പൊലീസ് കേസ്; പരസ്യമായി മാപ്പ് പറയണമെന്ന് പാർട്ടി നേതൃത്വം
ശ്രീനഗർ: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ ജമ്മു കശ്മീരിലെ ബിജെപി. നേതാവ് വിക്രം രൺധാവയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജമ്മുവിൽനിന്നുള്ള മുൻ എം.എൽ.സിയായ രൺധാവെ, ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിവാദ പരാമർശം നടത്തിയത്.
ഇതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ബിജെപി. രൺധാവെയ്ക്കെതിരെ നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. രൺധാവെയെ എല്ലാ പാർട്ടി ചുമതലകളിൽനിന്നും നേതൃത്വം നീക്കം ചെയ്തു.
കാരണം കാണിക്കൽ നോട്ടീസ് നൽകി. വിഷയത്തിൽ വിശദീകരണം നൽകാനും 48 മണിക്കൂറിനുള്ളിൽ പരസ്യമായി മാപ്പു പറയാനും ബിജെപി. രൺധാവയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അഭിഭാഷകനായ മുസാഫർ അലി ഷായാണ് രൺധാവയ്ക്കെതിരെ പരാതി നൽകിയത്. ബാഹു ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇക്കൊല്ലം ഇത് രണ്ടാംതവണയാണ് രൺധാവയ്ക്ക് ബിജെപി. കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്. നേരത്തെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെതിരെ നടത്തിയ ആരോപണങ്ങളെ തുടർന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. ജിതേന്ദ്ര സിങ് അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുന്നുവെന്നായിരുന്നു രൺധാവ ഉയർത്തിയ ആരോപണം.