- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലമട അംബേദ്കർ കോളനിവാസികൾക്ക് ഭൂമിയും വീടും നല്കണം; വെൽഫെയർ പാർട്ടി കലക്ട്രേറ്റ് ബഹുജന മാർച്ച്
പാലക്കാട് :ഗോവിന്ദാപുരംഅംബേദ്ക്കർ കോളനിയിലെ വീടില്ലാതെ കാലങ്ങളായി കാത്തിരിക്കുന്ന 25 ഓളം കുടുംബങ്ങൾക്ക് ഭൂമി നല്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പിമാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗംഎം.സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഭൂമിക്ക് അർഹരാണെന്ന് പട്ടികജാതി വികസന വകുപ്പ് വ്യക്തമാക്കിയിട്ടും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് അവരോട് അവഗണന തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇതിന്റെ പിന്നിൽ CPM ന്റെ പ്രതികാര രാഷ്ട്രീയ നടപടിയാണെന്നുംജില്ലാ ഭരണകൂടവും സർക്കാരും അടിയന്തിരമായി അവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈകൊളണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി അദ്ധ്യഷത വഹിച്ചു.
നീലിപ്പാറ മാരിയപ്പൻ(ആദിവാസി സംരക്ഷണ സംഘം) പി.ലുഖ്മാൻ(വൈസ് പ്രസിഡണ്ട് വെൽഫെയർ പാർട്ടി),ശിവരാജ് ഗോവിന്ദാപുരം(സമര സമിതി കൺവീനർ),
നിജാമുദ്ദീൻ(തമിഴ് നലസംഘം)കരീം പറളി (കോങ്ങാട് മണ്ഡലം പ്രസിഡണ്ട്),
വള്ളി (സമരസമിതി സെക്രട്ടറി),സെയ്ദ് ഇബ്രാഹിം(സെക്രട്ടറി സമരം),റിയാസ് ഖാലിദ്
(എക്‌സിക്യുട്ടീവ് മെമ്പർ)തുടങ്ങിസംസ്ഥാന - ജില്ലാ നേതാക്കളും സമര പോരാളികളും പങ്കെടുത്ത് സംസാരിച്ചു
കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിനെ കലക്ട്രേറ്റിന്റെ മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു.മാർച്ചിൽ അംബേദ്ക്കർ കോളനിവാസികളായ അമ്മമാർ കൈകുഞ്ഞുങ്ങളുമായാണ് അണിനിരന്നത്വെൽഫെയർ പാർട്ടി പ്രവർത്തകരും സമർ പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.
വെൽഫെയർ പാർട്ടി നേതാക്കളും,സമരസമിതി നേതാക്കളും കലക്ടർ സ്ഥലത്തില്ലാഅതിനാൽ ADM ന് നിവേദനം നല്കുകയും ചേംബറിൽ കേറി ചർച്ച നടത്തുകയും ചെയ്തു.