വെല്ലിങ്ടണിൽ ഒരു കാർ പാർക്കിന് 2,500 ഡോളർ വരെ പാർക്കിങ് ലെവി ചുമത്തുന്ന കാര്യം പരിഗണനയിൽ.രാവിലെ തിരക്കേറിയ സമയങ്ങളിൽ സിബിഡിയിലേക്കും പാർക്കിങ്ങിലേക്കും യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലെവിയുടെ ലക്ഷ്യം. ലെവി ചുമത്തിയാൽ വാഹനങ്ങളുെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇത്തരത്തിൽ പാർക്കിങിന് ത്രോണ്ടൻ, ലാംബടൻ പ്രദേശങ്ങളിൽ 2500 ഡോളറും ടി അറോ, പിപറ്റിയ പ്രദേശങ്ങളിൽ 1750 ഡോളറും ഈടാക്കാനാണ് നിർദ്ദേശം. സ്ഥിരം ജീവനക്കാർ, ട്രേഡി അല്ലെങ്കിൽ കൺസൾട്ടന്റ് പോലുള്ള സ്ഥിരം ബിസിനസ് സന്ദർശകർ, വിദ്യാർത്ഥികൾ എന്നിവർ ഉപയോഗിക്കുന്ന സ്വകാര്യ ഓഫ്-സ്ട്രീറ്റ് കാർ പാർക്കുകൾക്ക് ആണ് ലെവി ബാധകമാകുക.

ഈ സാഹചര്യത്തിൽ, സ്ഥലത്തിന്റെ കൈവശക്കാരൻ ലെവി അടയ്ക്കാൻ ബാധ്യസ്ഥനായിരിക്കും. കൂടാതെപത്തോ അതിൽ കുറവോ പാർക്കിങ് സ്ഥലങ്ങളുള്ള സ്ഥലങ്ങളെ ഒഴിവാക്കും. മറ്റ് ഇളവുകളിൽ എമർജൻസി സർവീസ് വാഹനങ്ങളും മൊബിലിറ്റി പാർക്കിങ് പെർമിറ്റുകൾ, ഉപഭോക്താക്കൾ, സൈക്കിളുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുന്നു

പബ്ലിക് ഓഫ് സ്ട്രീറ്റ് കാർ പാർക്കുകൾക്കും ലെവി ബാധകമായിരിക്കും. ഈ സാഹചര്യത്തിൽ കാർ പാർക്ക് നടത്തുന്നയാളാണ് ലെവി അടയ്ക്കാൻ ബാധ്യസ്ഥനാകുക.എന്നാൽ ഇത് നടപ്പിലാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം ആവശ്യമാണെന്നും ഇതിനായി ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഒരുക്കുകയും ചെയ്യും.