- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുഗതാഗതങ്ങളിൽ നിരക്കുകൾ ഉയരുന്നു; ജർമ്മനിയിൽ ഇലക്ട്രിക് ഇന്ധന നിരക്ക് വർദ്ധനവിന് പിന്നാലെ യാത്രാ നിരക്കും ഉയരുന്നു
ഇന്ധനത്തിനും വൈദ്യുതിക്കുമുള്ള വിലക്കയറ്റം, പുതിയ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത, കൊറോണ വൈറസ് കാരണം യാത്രക്കാരുടെ എണ്ണം കുറവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് നിരവധി ജർമ്മൻ പൊതുഗതാഗത കമ്പനികൾ നിരക്ക് ഉയർത്താൻ നിർബന്ധിതരാകുന്നു.
ഇന്ധനവില ഉയരുന്നത് ജർമ്മനിയിൽ വാഹനമോടിക്കുന്നത് കൂടുതൽ ചെലവേറിയതാ ക്കുന്നതിനൊപ്പം ജോലിക്ക് പോകാൻ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കും അധികം പണം നൽകേണ്ടി വരും. ജർമ്മനിയിലെ ദീർഘദൂര ട്രെയിനുകൾക്ക് മാത്രമല്ല, പല പ്രദേശങ്ങളിലെയും പൊതുഗതാഗതത്തിലും വിലകൾ വർദ്ധിച്ചിട്ടുണ്ട്.
പുതിയ കണക്കുകൾ ശരാശരി ടിക്കറ്റ് നിരക്ക് 2022 ൽ 5.5 ശതമാനം വരെ വർദ്ധിക്കും.എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ വിലയിൽ മാറ്റമുണ്ടാകില്ല
ട്രാൻസ്പോർട്ട് അസോസിയേഷൻ ഫോർ ഗ്രേറ്റർ ന്യൂറംബർഗും (വിജിഎൻ) മൂന്ന് വർഷത്തിനിടെ ആദ്യമായി ബസ്, ട്രെയിൻ യാത്രകൾക്കുള്ള താരിഫ് ശരാശരി 5.5 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
കൂടാതെ ഹാംബർഗർ വെർകെഹർസ്ബണ്ട് (HVV), ഒക്ടോബർ 31 ന്, വർഷാവസാനത്തോടെ നിരക്ക് ശരാശരി 1.3 ശതമാനം വർദ്ധിക്കുമെന്ന് അറിയിച്ചു.മ്യൂണിക്കിലും പരിസര പ്രദേശങ്ങളിലും, ഡിസംബർ പകുതി മുതൽ യാത്രക്കാർക്ക് പൊതുഗതാഗതത്തിൽ 3.7 ശതമാനം അധികമായി നൽകേണ്ടി വരും. സ്റ്റട്ട്ഗാർട്ടിലും പരിസര പ്രദേശങ്ങളിലും നിരക്കുകൾ 2.5 ശതമാനം വർദ്ധിക്കും.