ടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും കോവിഡ് മാനദണ്ഡങ്ങൾപാലിച്ചുകൊണ്ട് ദുബൈ ക്ലാസിക്ക് ഫാമിലി റസ്റ്റോറന്റിൽ നടന്നു. വടകര കുടംബത്തിലെ അംഗങ്ങളുടെകലാപരിപാടികളും, ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.

സംഘടനയുടെ രക്ഷാധികാരി ഡോ. ഹാരിസ് അബൂബക്കർ ഉൽഘാടനം നിർവ്വഹിച്ചു.പ്രസിഡണ്ട് അസ്സീസ് പുറമേരി അധ്യക്ഷത വഹിച്ചുകെ.പി മുഹമ്മദ് (പാർക്കോ ഗ്രൂപ്പ് എം ഡി), സറീന ഇസ്മയിൽ, പി എം അബൂബക്കർ മാസ്റ്റർ, വടകര എൻ. ആർ. ഐയുടെ സ്ഥാപക ജനറൽ സെക്രട്ടറി പത്മനാഭൻ നമ്പ്യാർ, ഇ. കെ. ദിനേശൻ, കെ.വി.മനോജ്. സംസാരിച്ചു.

ജന.സെക്രട്ടറി സുഷികുമാർ സ്വാഗതവും, ട്രെഷറർ മൊയ്തു കുറ്റ്യാടി നന്ദിയും പറഞ്ഞു.ചടങ്ങിൽ കെ.പി മുഹമ്മദ് , ഡോ. ഹാരിസ്സ്, സറീന ഇസ്മയിൽ, പി.എം അബൂബക്കർമാസ്റ്റർ എന്നിവരെ ആദരിച്ചു