കൊച്ചി : കിടമത്സരത്തിന്റെ ലോകത്ത് ബിസിനസ് രംഗത്ത് നെറ്റ്‌വർക്കിംഗിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ച് വരികയാണെന്ന് ഗ്രീൻ വേൾഡ് ഇന്റർനാഷണൽ ചെയർമാൻ ഡോ. വിനോദ് കുമാർ അഭിപ്രായപ്പെട്ടു. കൊച്ചിൻ ഇൻഫോ പാർക്കിൽ നടന്ന ചടങ്ങിൽ മീഡിയപ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പതിനഞ്ചാമത് പതിപ്പിന്റെ ഇന്ത്യയിലെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നീക്കങ്ങൾ നടത്തുന്ന ഖത്തറുമായി ബിസിനസ് ചെയ്യാനും ബിസിനസ് സംരംഭങ്ങളെ ഖത്തറിലേക്ക് വ്യാപിപ്പിക്കാനും ഉപകരിക്കുന്ന ആധികാരികമായ കോൺടാക്റ്റുകൾ ഉൾക്കൊള്ളിക്കുന്നതാണ് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി. കഴിഞ്ഞ പതിനഞ്ച് വർഷമായി മീഡിയപ്ളസ് പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഓൺലൈനിലും മൊബൈൽ അപ്ലിക്കേഷനിലും ലഭ്യമാണ്.

പുസ്തകത്തിന്റെ ആദ്യപ്രതി അശ്വതി ചിപ്സ് മാനേജിങ് ഡയറക്ടർ ഡോ. ഇളവരശി ജയകാന്തും ഹൈദരബാദി കിച്ചൺ മാനേജിങ് ഡയറക്ടർ ഡോ. വി എം മുഹമ്മദ് റിയാസും ഏറ്റുവാങ്ങി.

ബിസിനസ് രംഗം ആകെ മാറിയിരിക്കുകയാണെന്നും നെറ്റ്‌വർക്ക് എന്നത് ഒരു സ്ഥാപനത്തിന്റെ നെറ്റ്‌വർത്തായി മാറിയിരിക്കുന്നുവെന്നും ചടങ്ങിൽ സംസാരിച്ച ഗ്രീൻവേൾഡ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. സാദിഖ് മോൻ ജമാലുദ്ധീൻ അഭിപ്രായപ്പെട്ടു.

ഡ്രീം ഫൈവ് മാനേജിങ് ഡയറക്ടർ ഡോ. ആലു കെ മുഹമ്മദ്, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ, മംഗളം ഖത്തർ റിപ്പോർട്ടർ ശഫീഖ് അറക്കൽ, മാധ്യമപ്രവർക്കൻ മുജീബ് റഹ്‌മാൻ കരിയാടൻ, ജീവൻ ടി.വി ഖത്തർ റിപ്പോർട്ടർ റോബിൻ ടി ജോർജ്, കേരളഭൂഷണം മാനേജർ ജൗഹറലി തങ്കയത്തിൽ എന്നിവർ സംസാരിച്ചു