- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസ് കേരളപ്പിറവി ആചരിച്ചു
ഷിക്കാഗോ: അറുപത്തഞ്ചാമത് കേരളപ്പിറവി ദിനം വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസ് സമുചിതമായി ആചരിച്ചു.
ഷിക്കാഗോ പ്രോവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം അലോണ ജോർജിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. പ്രോവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രോവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസിന്റെ അധ്യക്ഷ പ്രസംഗത്തിൽ ക്രിസ്ത്യാനിയും ഹിന്ദുവും മുസൽമാനും ഒരേ മനസ്സോടെ ജീവിച്ചിരുന്ന പഴയ കാലഘട്ടത്തിലേക്ക് തിരിച്ചുപോകുക മാത്രമാണ് മതസൗഹാർദ്ദം നിലനിർത്തുവാനുള്ള ഏക മാർഗ്ഗമെന്ന് എടുത്തു പറഞ്ഞു.
തുടർന്ന് ഷിക്കാഗോ പ്രോവിൻസ് ഭാരവാഹികൾ ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിനുശേഷം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം, രഞ്ജൻ ഏബ്രഹാം പ്രോവിൻസ് വൈസ് പ്രസിഡന്റ്, ബീനാ ജോർജ് വൈസ് ചെയർപേഴ്സൺ, ജോൺസൺ കണ്ണൂക്കാടൻ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
അലോണ ജോർജിന്റേയും, തോമസ് ഡിക്രൂസിന്റേയും ഗാനാലാപനങ്ങൾ സമ്മേളനത്തിന്റെ ചാരുത വർധിപ്പിച്ചു. പ്രോവിൻസ് സെക്രട്ടറി തോമസ് ഡിക്രൂസ് സമ്മേളനത്തിൽ സംബന്ധിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി. സാബി കോലത്ത് സമ്മേളനത്തിന്റെ എംസിയായി പ്രവർത്തിച്ചു.