- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ്മറിൽ വനിതകൾക്കായി ബാത്തിക ആൻഡ് മ്യൂറൽ ഡിസൈൻ പരിശീലനം നടന്നു
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) വനിതകൾക്കായി ബാത്തിക് ആൻഡ് മ്യൂറൽ ഡിസൈനിങ്ങിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. 15 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ 37 പേർ പങ്കെടുത്തു. സംരംഭകത്വ വികസന മേഖലയിൽ പദ്ധതികളും പരിശീലനങ്ങളും ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഓൺട്രപ്രിണർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (ഇഡിഎസ്) ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
മ്യൂറൽ ഡിസൈനിങ്ങിൽ താൽപര്യമുള്ള വനിതകൾക്ക് അതുമായി ബന്ധപ്പെട്ട് സംരംഭം ആരംഭിക്കുന്നതിനുള്ള പരിശീലനമാണ് പരിപാടിയിൽ നൽകിയത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story