- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വി.യൂദാസ് ശ്ലീഹായുടെ തിരുനാൾ ആചരിച്ചു
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വി.യൂദാസ് തദേവൂസിന്റെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. ഒക്ടോബർ 31-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ട തിരുനാളിൽ ഷിക്കാഗോ സെന്റ് തോമസ് രൂപതാ പ്രൊകുറേറ്റർ ഫാ.കുര്യൻ നെടുവേലി ചാലുങ്കൽ കാർമ്മികനായിരുന്നു. ദേവാലയത്തിലെ തിരുക്കർമ്മകൾക്കും പ്രദക്ഷിണത്തിനുശേഷം സ്നേഹവിരുന്നോടെ തിരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.
എസ്.എം.സി.സി. ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെട്ടത്. ആന്റോ കവലയ്ക്കൽ, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോൺസൺ കണ്ണൂക്കാടൻ, ഷിബു അഗസ്റ്റിൻ, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, മേഴ്സി കുര്യാക്കോസ്, ഷാബു മാത്യൂ, ജോസഫ് നാഴിയംപാറ, ആഗ്‌നസ്സ് തെങ്ങുംമൂട്ടിൽ, ഷിജി ചിറയിൽ, ജാസ്മിൻ ഇമ്മാനുവേൽ, സണ്ണിവള്ളിക്കളം, റോയി നെടുങ്ങോട്ടിൽ, ജോണി മണ്ണ്ഞ്ചേരിൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സജി വർഗ്ഗീസ് തിരുനാളഅ# കോർഡിനേറ്ററായി പ്രവർത്തിച്ചു.