ന്യുയോർക്ക് : കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തിൽ 5 മില്യൺ കവിഞ്ഞതായി നവം:1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു .

ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി , പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് അനൗദ്യോഗിക കണക്കുകൾ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവർ പറയുന്നു .

2020 ഏപ്രിൽ മുതൽ ലോക ജനസംഖ്യയിൽ 7000 പേർ വീതം ഓരോ ദിവസവും കോവിഡ് മൂലം മരിച്ചിരുന്നുവെന്നും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു . നവംബർ 1 വരെ മരിച്ച 5000425 പേരിൽ അമേരിക്കയിൽ മാത്രം 745836 പേരാണ് , ബ്രസീലിൽ 607828 പേരും , ഇന്ത്യയിൽ 458437 പേരും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട് . മെക്സിക്കോ (288365) റഷ്യ (234194), പെറു (200246). ജനസംഖ്യ തോതനുസരിച്ച് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചത് പെറുവിലാണ് ഓരോ 100000 ത്തിലും 616 പേരാണ് കോവിഡിന് കീഴങ്ങിയത് . കോവിഡ് - 19 പൂർണ്ണമായും വിട്ടുമാറിയിട്ടില്ല , വാക്സിനേഷൻ മാത്രമാണ് ഇത് കൂടുതൽ വ്യാപിക്കാതിരിക്കുന്നതിനുള്ള ഏക മാർഗം