- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരി: വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പാലക്കാട് ആലത്തൂർ പൂത്തമണ്ണിൽ രമേഷ്(47)നെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇലഞ്ഞി സ്വദേശി ഷാരോൺ റോയിക്ക് വാരണാസി കാശി വിദ്യാപീഠം സർവകലാശാലയുടെ ബിഎസ്സി ഹോട്ടൽ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റാണ് ഇയാൾ വ്യാജമായി തയാറാക്കി നൽകിയത്. ഇതുമായി വിമാനത്താവളത്തിലെത്തിയ ഷാരോണിനെ പൊലീസ് പിടികൂടിയിരുന്നു. കോഴിക്കോട് കൃഷ്ണ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനം നടത്തുകയാണ് രമേഷ്.
വ്യാജ സർട്ടിഫിക്കറ്റുകളുമായി യുകെയിലേക്ക് പോകാൻ ശ്രമിച്ച ഏഴു വിദ്യാർത്ഥികളാണ് രണ്ടു ദിവസങ്ങളിലായി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഈ കേസിൽ ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ അഞ്ചു പേർ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിട്ടുണ്ട്.
പാലക്കാട് സ്വദേശികളായ നഫ്‌സൽ, അബ്ദുൽ സലാം, കോട്ടയം സ്വദേശി ലിജോ ജോർജ്, വൈക്കം സ്വദേശി മുഹമ്മദ് നിയാസ് എന്നിവരാണ് നേരത്തേ പിടിയിലായത്.
മറുനാടന് മലയാളി ബ്യൂറോ