- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശമ്പളത്തോടു കൂടി പ്രസവാവധി ഒരു വർഷമാക്കാൻ ചൈനയിലെ ഷാൻസി പ്രവിശ്യ; കോളടിച്ച് മാതാപിതാക്കൾ
ബെയ്ജിങ്: ജനപ്പെരുപ്പത്തിനെതിരെ ഒറ്റക്കുട്ടി നിയമം നടപ്പിലാക്കി ജനങ്ങളുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തിയ രാജ്യമാണ് ചൈന. പിന്നീട് ജനന നിരക്ക് ഇടിഞ്ഞതോടെ രണ്ട് കുട്ടികളാകാമെന്ന് നയമം മാറ്റി. ഇക്കഴിഞ്ഞ മെയിൽ മൂന്ന് കുട്ടികൾക്ക് വരെ അനുമതി നൽകി നിയമം തിരുത്തി. ഇപ്പോഴിതാ പ്രസവിക്കുന്ന അമ്മമാർക്ക് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയാണ് ചൈന.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ മക്കളുണ്ടായാൽ മാതാപിതാക്കൾക്കു കോളടിക്കും. അമ്മാർക്കു ശമ്പളത്തോടു കൂടി പ്രസവവാധി ഒരു വർഷമായി ഉയർത്താനാണ് ആലോചന. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണു ചൈനയെങ്കിലും ജനനനിരക്ക് ഇടിയുന്നതാണ് ഇതിന് പിന്നിലെ ചേതോവികാരം.
ദമ്പതികൾക്കു പല പ്രവിശ്യകളും ആനുകൂല്യങ്ങൾ വർധിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമാണ് ഷാൻസിയിലെ മാറ്റം. മൂന്നാമത്തെ കുഞ്ഞുണ്ടാകുമ്പോൾ അച്ഛന്മാർക്കു അവധി ഒരു മാസമായി ഉയർത്താനും തീരുമാനമുണ്ട്. കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് പ്രസവാവധി 6 മാസമാണ്. ജർമനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ ഒരുവർഷം പ്രസവാവധിയുണ്ട്.