- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്കു ബ്രദർ ഡബ്ലിനിൽ; നവംബർ ആറ് ശനിയാഴ്ച്ച വൈകിട്ട് ശ്രുശ്രൂഷകൾ
സ്വർഗീയ വിരുന്ന് സഭകളുടെ സീനിയർ പാസ്റ്ററും, ഫൗണ്ടിങ് പാസ്റ്ററുമായ അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) നവംബർ ആറാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡബ്ലിനിൽ ശുശ്രൂഷിക്കുന്നു.
ഡബ്ലിനിൽ വളരെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ അതിവേഗം വളരുന്ന ഒരു സഭയായി ഹെവൻലി ഫീസ്റ്റ് മാറിക്കഴിഞ്ഞു. വിവിധ രാജ്യക്കാരും ഭാഷക്കാരും ഈ ആരാധനയിൽ സംബന്ധിക്കാറുണ്ട്. തങ്കു ബ്രദർ എല്ലാവർഷവും ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിലുള്ള വിവിധ സ്വർഗീയ വിരുന്നിന്റെ സഭകളിൽ ശുശ്രൂഷിക്കാറുണ്ട്.
ദുബായിലെ അനുഗ്രഹീത മീറ്റിംഗുകൾക്കുശേഷം ഡബ്ലിനിൽ ശുശ്രൂഷിക്കുന്ന തങ്കു ബ്രദർ നവംബർ 19,20,21 തീയതികളിൽ ലോഡൗണിലും, നവംബർ 26,27,28 തീയതികളിൽ ന്യൂയോർക്കിലും ദൈവ വചനം ശുശ്രൂഷിക്കുന്നു.
'ഫെസ്റ്റിവൽ ഓഫ് ജോയ്' എന്ന ന്യൂയോർക്കിൽ നടക്കുന്ന മൂന്നു ദിവസത്തെ ഫാമിലി കോൺഫറൻസിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനേകർ പങ്കെടുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. ബിനോയ് (സീനിയർ പാസ്റ്റർ ഹെവൻലി ഫീസ്റ്റ്, ന്യൂയോർക്ക് & അഡ്വക്കേറ്റ്, 516 499 0687).