- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം - കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ
കുവൈറ്റ് സിറ്റി: -കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം - കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിച്ച് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽസെപ്റ്റംബർ മാസത്തിൽപ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നു. മെയ് മാസത്തിൽ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽപ്രവാസികളുടെ വാക്സി നേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശമുണ്ടായിട്ടും നടപടികൾ വൈകിയതിനാൽ കോവാക്‌സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചതിന്റെ പേരിൽ വിദേശയാത്ര നടത്താൻ സാധിക്കാത്ത പ്രവാസികളുടെ സാഹചര്യം ഹർജിയിൽ ഉന്നയിച്ചിരുന്നു.
മെയ് മാസത്തിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വാക്‌സിനേഷനുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിൽ സർക്കാർ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കോവാക്‌സിന് മതിയായ അംഗീകാരം ലഭിക്കാത്ത പ്രശ്‌നം തുടർന്നും നിലനിൽക്കുന്നതിനാലാണ് കേന്ദ്ര സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ വീണ്ടും കോടതിയലക്ഷ്യ ഹർജി പ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം ഹർജി സമർപ്പിച്ച് ,കോടതി അത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.ഇതുവഴി കോ വാക്‌സിൻ സ്വീകരിച്ച പ്രവാസികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും, തദ്ദേശീയ വാക്‌സിന്റെ അംഗീകാരത്തിനായി സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനെ അഭിനന്ദിക്കുന്നതായുംപ്രവാസി ലീഗൽ സെൽ പ്രസ്താവനയിൽഅറിയിച്ചു.
വീഡിയോ ലിങ്ക്
https://we.tl/t-NJlg6iJHP9