നോർത്ത് ലണ്ടനിലുള്ള വാറ്റ്‌ഫോഡിലെ സെയിന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ പിതാവായ ചാത്തുരുത്തിൽ പരിശുദ്ധ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ 119 -ാം ഓർമ്മ പെരുന്നാൾ 2021 നവംബർ 6 ,7 തീയതികളിൽ വാട്‌ഫോഡ്ഡിലുള്ള സെയിന്റ് മൈക്കിൾസ് ആൻഡ് ഓൾ ഏയ്ഞ്ചൽസ് പള്ളിയിൽ വച്ച് താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാമനുസരിച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

6 -ാം തീയതി ഇടവക വികാരി റെവ ഫാ യൽദോസ് കൗങ്ങoപിള്ളിൽ കൊടിയേറ്റു നടത്തുന്നതോടുകൂടി പെരുന്നാളിന് ആരംഭം കുറിക്കും. തുടർന്നു സന്ധ്യാപ്രാർത്ഥനയും അതിനെത്തുടർന്ന് റവ.ഫാ. സജൻ മാത്യു നേതൃത്വം നൽകുന്ന വചനപ്രഘോഷണം ഉണ്ടായിരിക്കും.

7 -ാം തീയതി റവ. ഫാ. ജെബിൻ ഐയ്‌പ്പ് ന്റെ (വികാരി സെയിന്റ് മേരീസ് സുറിയാനി പള്ളി നോർത്താംപ്ടൺ) മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തപ്പെടും.റവ ഫാ എബിൻ ഊന്ന്കല്ലിങ്കൽ പരിശുദ്ധ തിരുമേനിയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന നടത്തും,തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രദഷിക്കണം,ആശിർവാദം, നേർച്ച, സ്നേഹവിരുന്ന് കഴിയുന്നതോടെ കൊടിയറക്കത്തോടു കൂടി പെരുന്നാൾ പര്യവസാനിക്കും.


പെരുന്നാളിന് ഓഹരി ചേരുവാൻ താൽപര്യപ്പെടുന്ന ആളുകൾ £25 നൽകി വി കുർബാനയിൽ ഓർക്കത്തക്ക വിധം മുൻകൂട്ടി പേരുകൾ ട്രഷറിന്റെ പക്കൽ നൽകാവുന്നതാണ്

വിശ്വാസികളേവരും പ്രാർത്ഥനയോടെ നേർച്ച കാഴ്‌ച്ചകളുമായി പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമേയെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം ഏവരേയും കർത്തൃനാമത്തിൽ ഇടവക പെരുന്നാളിലേക്കു ക്ഷണിച്ചുകൊള്ളുന്നു.

06/11/2021 ശനിയാഴ്ച

----------------------------

6 :00 pm - കൊടിയേറ്റ്

7:00 pm - സന്ധ്യ പ്രാർത്ഥന

7:45 pm - ഗാന ശുശ്രൂഷ

8:00 pm - വചനപ്രഘോഷണം

8:30 pm - സൺഡേ സ്‌കൂൾ സമ്മാനദാനം

9 :00 pm - ആശിർവാദം


07 /11/2021 - ഞായറാഴ്ച

--------------------------

12:30 pm - പ്രാരംഭ പ്രാർത്ഥന

1:00 pm - വി കുർബാന

2:00 pm - പരിശുദ്ധ തിരുമേനിയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന

2:30 pm - വചന സന്ദേശം (Rev Fr Geoff Calvert)

3:00 pm - ധൂപ പ്രാർത്ഥന,പ്രദക്ഷിണം

4:00 pm - ആശീർവാദം നേർച്ച

4:15 pm - സ്‌നേഹ വിരുന്ന്

5:00 pm - കൊടിയിറക്കം ,സമാപനം