- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഗുരുതരാവസ്ഥയിലുള്ളത് 51 രോഗ ബാധിതർ; ഇന്ന് ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 51 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം, രാജ്യത്ത് ചികിത്സയിലായിരുന്ന കോവിഡ് രോഗികളിൽ 32 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 51,302 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,805 ആയി. ഇതിൽ 5,37,722 പേരും സുഖം പ്രാപിച്ചു. ആകെ 8,800 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 51 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,220,859 ഡോസ് വാക്‌സിൻ കുത്തിവെച്ചു. ഇതിൽ 24,272,484 എണ്ണം ആദ്യ ഡോസ് ആണ്. 21,678,992 എണ്ണം സെക്കൻഡ് ഡോസും. 1,704,179 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 269,383 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 9, മക്ക 3, മദീന 3, ദമ്മാം 2, ഖോബാർ 2, യാംബു 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
ന്യൂസ് ഡെസ്ക്