- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൻ അൽപ്പം കാത്തിരിക്കട്ടെ; വിവാഹത്തിന് മുമ്പ് ന്യൂഡിൽസ് കഴിച്ച് വിശപ്പകറ്റി വധു: വീഡിയോ കാണാം
വിവാഹ വേദികളിൽ നിന്നുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയ കയ്യടക്കാറുണ്ട്. ഡാൻസ് കളിച്ച് വേദിയിലെത്തുന്നതും വ്യത്യസ്തമായ വേഷത്തിലെത്തി കാണികളെ അമ്പരപ്പിക്കുന്നതുമായ നിരവധി വീഡിയോകൾ വൈറലായിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് വിവാഹത്തിന് മുമ്പ് വിശപ്പ് അകറ്റുന്ന ഒരു യുവതിയുടേതാണ്.
നൂഡിൽസ് കഴിക്കുന്ന വധുവിന്റെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. മേക്അപ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വധു നൂഡിൽസ് കഴിക്കുന്നത്. വിശക്കുന്നു എന്നു പറയുന്ന വധു നൂഡിൽസ് കഴിക്കുന്നതും വരൻ കാത്തിരിക്കും എന്നു പറയുന്നതും കാണാം. എത്രനേരം വരൻ കാത്തിരിക്കും എന്ന് വീഡിയോ പകർത്തുന്നയാൾ ചോദിക്കുമ്പോൾ അരമണിക്കൂറോ അല്ലെങ്കിൽ രണ്ടുമണിക്കൂറോ ആവാം എന്നും പറയുന്നതു കേൾക്കാം.
വധുവിന്റെ മേക്അപ് ആർട്ടിസ്റ്റായ തനു അറോറ തന്നെയാണ് ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതിനകം രണ്ടുമില്യണിൽപരം പേരാണ് വീഡിയോ കണ്ടത്.