- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാൻസറിനെ അതിജീവിച്ച 5 വയസുകാരനും സഹോദരനും ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചു ; ഹൂസ്റ്റണിൽ കുട്ടികൾക്ക് വാക്സിൻ വിതരണം തുടങ്ങി
ഹൂസ്റ്റൺ: അഞ്ച് വയസിനു മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്ന തീരുമാനം അംഗീകരിച്ചതോടെ ഹൂസ്റ്റണിൽ കാൻസറിനെ അതിജീവിച്ച അഞ്ചു വയസുകാരനും, ഒമ്പത് വയസുള്ള സഹോദരനും ആദ്യമായി കോവിഡ് വാക്സിൻ ലഭിച്ചു. നവംബർ മൂന്നിനാണ് വാക്സിൻ വിതരണം ആരംഭിച്ചത്.
കൗമാരപ്രായക്കാർക്കും മുതിർന്നവർക്കും നല്കുന്ന വാക്സിന്റെ മൂന്നിലൊരു ഭാഗമാണ് 5 വയസുള്ള പാക്സ്റ്റണും, സഹോദരൻ പാട്രിക്കിനും നൽകിയത്. 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയത് ടെക്സസിലെ ഹൂസ്റ്റണിലാണ്.
മാതാപിതാക്കളുമായി ആശുപത്രിയിലെത്തിയ രണ്ടു കുട്ടികളേയും ആശുപത്രി ജീവനക്കാർ വാക്സിൻ നൽകിയശേഷം കൈനിറയെ സമ്മാനങ്ങളുമായാണ് തിരിച്ചയച്ചത്.
ഫൈസർ കോവിഡ് വാക്സിനാണ് ഇരുവർക്കും ലഭിച്ചത്. കഴിഞ്ഞ ആഴ്ച വാക്സിൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഏഴായിരത്തിലധികം പേരാണ് തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനു രജിസ്റ്റർ ചെയ്തത്.
മൂന്നാഴ്ച വ്യത്യാസത്തിൽ രണ്ടു ഡോസ് വാക്സിൻ നൽകുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ടെക്സസ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ പറഞ്ഞു.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള അനുമതി കഴിഞ്ഞ വെള്ളിയാഴ്ച നൽകിയിരുന്നുവെങ്കിലും ഇന്നലെയാണ് സിഡിസിയുടെ അംഗീകാരം ലഭിച്ചത്. മെമോറിയൽ ഹെർമൻ ആശുപത്രിയിലും ഇന്നു മുതൽ കുട്ടികൾക്ക് വാക്സിൻ നൽകിതുടങ്ങിയിട്ടുണ്ട്.