- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യിച്ച ശേഷം നല്കിയത് കുറഞ്ഞ വേതനം; ന്യൂസിലന്റിൽ മലയാളിയായ ബേക്കറി ഉടമയ്ക്ക് പിഴ ഈടാക്കി അധികൃതർ; ഡ്യുനെഡിലെ റോമിക്കോ ബേക്കറി ഉടമ അടക്കേണ്ടത് 300,000 ഡോളർ
ജീവനക്കാരെ ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യിപ്പിക്കുന്നതിനിടയിൽ കുറഞ്ഞ വേതനം നൽകിയ മലയാളി ബേക്കറി ഉടമയ്ക്ക് കുടിശ്ശികയും പിഴയും ആയി ഏകദേശം 300,000 ഡോളർ നൽകാൻ ഉത്തരവ്.ഡ്യൂനഡെൻ എന്ന പ്രദേശത്ത് പ്രവർത്തിച്ചിരുന്ന റൊമീക്കോ ബേക്കറി ഉടമ ആൻസ്ലി ജോയ് സാമുവലിനു ആണ് ഒന്നരകോടി രൂപ പിഴ അടക്കേണ്ടി വരുക.
ആഴ്ചയിൽ 80 മണിക്കൂറിലധികം ജോലി ചെയ്യിപ്പിച്ചിട്ട് 40 മണിക്കൂർ വേതനം നൽകിയിരുന്നതായി ലേബർ ഇൻസ്‌പെക്ടറേറ്റ് അന്വേഷണത്തിൽ കണ്ടെത്തുകായിരുന്നു.സാമുവലിനെതിരെ എംപ്ലോയ്മെന്റ് റിലേഷൻസ് അഥോറിറ്റി (ഇആർഎ) ആണ് നടപടി സ്വീകരിച്ചത്. എംപ്ലോയ്മെന്റ് റിലേഷൻസ് ആക്ട് 2000 ലെ വ്യവസ്ഥകൾ ലംഘിച്ച് ജീവനക്കാർക്ക് ശരിയായ വേതനം, അവധി, അസുഖ അവധി എന്നിവ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തുകയും 299,038 ഡോളർ കുടിശ്ശികയും പിഴയും നൽകാൻ ഉത്തരവിടുകുമായിരുന്നു.
തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുന്നില്ലെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആൻസ്ലി ടൈംഷീറ്റുകൾ സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മിനിമം വേതനം, പൊതു അവധിക്കാല പേയ്മെന്റുകൾ, വാർഷിക അവധിക്കാല അവകാശം, ജോലിസ്ഥലം എന്നിവയെക്കുറിച്ചുള്ള തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ ലേബർ ഇൻസ്പെക്ടറേറ്റിലും ഇമിഗ്രേഷൻ ന്യൂസിലൻഡിലും നൽകാൻ ജീവനക്കാരിൽ ഒരാളോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും അ്‌ന്വേഷണത്തിൽ തെളിഞ്ഞു. പിന്നീട് ആൻസ്ലി തൊഴിലാളികളെ കേസിൽ നിന്ന് പിന്തിരിയാൻ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതും പ്രശ്നമായി.കേസായതോടെ റൊമീക്കോ ബേക്കറി അടച്ചു പൂട്ടിയിരുന്നു.