ന്റാരിയോയിലും പ്രിൻസ് എഡ്വാർഡ് ഐലന്റിലും മിനിമം വേജ് വർദ്ധനവ് ഉണ്ടാകുമെന്ന് സൂചന. ഒന്റാരിയോയിൽ മണിക്കൂറിൽ 15 ഡോളറിലേക്ക് വേതന വർദ്ധനവ് ഉണ്ടാകുമ്പോൾ പ്രിൻസ് എഡ്വാർഡ് ഐലന്റിൽ 13.70 ഡോളറായിരിക്കും വർദ്ധനവ് ഉണ്ടാകുക.

ഒന്റാരിയോയിൽ ജനുവരിയിൽ വർദ്ധന നടപ്പാക്കുമെന്നാണ് സൂചന. പ്രീമിയർ ഡൗഗ് ഫോർഡ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് ശ്രോതസ്സുകൾ നൽകുന്ന വിവരം. ജനുവരി 1ന് മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

മണിക്കൂറിൽ 15 ഡോളറിലേക്ക് ഉയർന്ന ശേഷവും പണപ്പെരുപ്പത്തിന് അനുസൃതമായി മിനിമം വേജ് ഉയരുമെന്ന് ശ്രോതസ്സുകൾ പറയുന്നു. ഒന്റാരിയോയിൽ ഇപ്പോൾ മിനിമം വേജ് മണിക്കൂറിൽ 14.35 ഡോളറിലാണ്. 2020 ഒക്ടോബറിൽ പ്രൊവിൻസിലെ മിനിമം വേജ് 14 ഡോളറിൽ നിന്നും 14.25 ഡോളറിലേക്കാണ് ഉയർത്തിയത്.

ഇതിന് മുൻപ് 2018 ജനുവരി മുതൽ മിനിമം വേജ് ഒന്റാരിയോയിൽ വർദ്ധിപ്പിച്ചിട്ടില്ല. 2018ൽ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 15 ഡോളറിലേക്ക് മിനിമം വേജ് വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്ന നിയമം പ്രീമിയർ ഫോർഡ് റദ്ദാക്കിയത്.

ഏപ്രിൽ 1 മുതൽ പ്രിൻസ് എഡ്വേർഡ് ഐലൻഡ് മിനിമം വേതനം 70 സെന്റ് വർധിപ്പിച്ച് 13.70 ഡോളറായാണ് ഉയർത്തുന്നത്.ഇത് കുറഞ്ഞത് 2017 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വേതനം അടയാളപ്പെടുത്തുന്നു.പല പ്രവിശ്യകളെയും പോലെ, പി.ഇ.ഐ. എല്ലാ വർഷവും മിനിമം വേതനം വർദ്ധിപ്പിക്കുന്നു.

റീട്ടയിൽ കൗൺസിൽ ഓഫ് കാനഡയുടെ അഭിപ്രായത്തിൽ, PEI യുടെ നിലവിലെ 13ഡോളർ മിനിമം വേതനം അറ്റ്‌ലാന്റിക് കാനഡയിലെ ഏറ്റവും ഉയർന്നതാണ്.ന്യൂ ബ്രൺസ്വിക്കിൽ ഇത് 11.75 ഉം ന്യൂഫൗണ്ട്ലാൻഡും ലാബ്രഡോറിനും 12.75 ഉം നോവ സ്‌കോട്ടിയ 12.95 ഡോളറും ആണ് വേതനം.