- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നോർത്തേൺ ടെറിട്ടെറിയിലും ആശങ്കയുണ്ടാക്കി കോവിഡ് രോഗം;ആദ്യത്തെ പ്രാദേശിക രോഗബാധ സ്ഥിരികരിച്ചതോടെ കാതറിൻ ലോക്ക്ഡൗണിൽ, ഡാർവിനിൽ കടുത്ത നിയന്ത്രണങ്ങൾ
നോർത്തേൺ ടെറിട്ടെറിയിലും ആശങ്കയുണ്ടാക്കി കോവിഡ് രോഗം സ്ഥിരികരിച്ചതോടെ ആശങ്കയുണ്ടാക്കുന്നു. രോഗം സ്ഥീരികരിച്ചതോടെ കാതറിനിൽ 72 മണിക്കൂർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ആദ്യമായാണ് നോർത്തേൺ ടെറിട്ടറിയിൽ പ്രാദേശിക രോഗബാധ സ്ഥിരീകരിക്കുന്നത്.
കാതറിനിലുള്ള ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് ചീഫ് മിനിസ്റ്റർ മൈക്കിൾ ഗണ്ണർ പറഞ്ഞു. ഗ്രെയ്റ്റർ ഡാർവിനിലും (ലോക്ക്ഔട്ട്) നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡാർവിനിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കാണ് ലോക്ക്ഡൗൺ ബാധകമാകുക. ഞായറാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ.
വെളിയാഴ്ച) മുതൽ വിക്ടോറിയയും ന്യൂസൗത്ത് വെയ്ൽസ് സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തുറക്കുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോറ്റെയും സംയുക്തമായി പ്രസ്താവനയിലൂടെ അറിയിച്ചു.രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയിലേക്ക് യാത്ര ചെയ്യാം.
വാക്സിൻ സ്വീകരിക്കാത്തവർക്ക് പെർമിറ്റോടെ യാത്ര അനുവദിക്കും. രോഗബാധയില്ലെന്നും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നിട്ടില്ല എന്ന് ഉറപ്പാക്കുന്നതിനുമാണ് പെർമിറ്റ് ആവശ്യമായി വരുന്നത്.
വിക്ടോറിയയിൽ പ്രവേശിച്ച ശേഷം കോവിഡ് പരിശോധനയും ക്വാറന്റൈനും ആവശ്യമില്ല.പൂർണമായി വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളവർക്ക് തിങ്കളാഴ്ച മുതൽ യാത്ര അനുവദിച്ചിരുന്നു.
രോഗബാധ രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ലാത്ത, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വിക്ടോറിയയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് യാത്ര ചെയ്യാം. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത 16 വയസിന് മേൽ പ്രായമുള്ളവർക്ക് വിനോദത്തിനോ അവധി ആഘോഷിക്കുന്നതിനോ വേണ്ടി ന്യൂ സൗത്ത് വെയിൽസിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.
ന്യൂ സൗത്ത് വെയിൽസിലേയും ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെയും ഓറഞ്ച് സോണുകൾ വിക്ടോറിയ ഗ്രീൻ സോണുകളാക്കി ഡൗൺഗ്രേഡ് ചെയ്തു. ഇതോടെ വിക്ടോറിയൻ യാത്രാ പെർമിറ്റ് സംവിധാനത്തിൽ ഓസ്ട്രേലിയയിലെ എല്ലാ പ്രാദേശിക സർക്കാർ കൗണ്‌സിലുകളും ഗ്രീൻ സോണുകളായി മാറിയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.