ൽ വർഖ സിറ്റി മാൾ ബിൽഡിങിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ യൂണിയൻ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി പങ്കെടുത്തു. വിവിധ ഡിവിഷിനുകളിലെയും വിഭാഗങ്ങളിലെയും ഡയറക്ടർമാരും യൂണിയൻ കോപ് മാനേജർമാർ, ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദുബൈ: യുഎഇ(UAE) പതാക ദിനാഘോഷങ്ങളുടെ(Flag Day) ഭാഗമായി ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്സ്യൽ കേന്ദ്രങ്ങളിലുമായി 40 പതാകകൾ ഉയർത്തി യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്(Union Coop). രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ എല്ലാവരും ഒത്തുചേരുന്നതും ഐക്യത്തിന്റെയും രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള വിശ്വാസവും കൂറും പ്രകടി്പിക്കുന്ന അവസരമാണിത്.

അൽ വർഖ സിറ്റി മാൾ ബിൽഡിങിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ യൂണിയൻ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി പങ്കെടുത്തു. വിവിധ ഡിവിഷിനുകളിലെയും വിഭാഗങ്ങളിലെയും ഡയറക്ടർമാരും യൂണിയൻ കോപ് മാനേജർമാർ, ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബന്ധപ്പെട്ട അധികൃതർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയത്. ദുബൈയിൽ യൂണിയൻ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്സ്യൽ സെന്ററുകളിലും മാനേജർമാരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ ശാഖകളിലും കൊമേഴ്സ്യൽ കേന്ദ്രങ്ങളിലുമെത്തിയ ഉപഭോക്താക്കൾക്ക് യൂണിയൻ കോപ് ജീവനക്കാർ യുഎഇ പതാക വിതരണം ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അവരുടെ സഹോദരങ്ങൾ, സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന ജനങ്ങൾ എന്നിവർക്ക് ദേശീയ പതാക ദിനത്തിൽ യൂണിയൻ കോപ് സിഇഒ ആശംസകൾ നേർന്നു. ദേശീയ, അന്തർദേശീയ തലത്തിൽ നേട്ടങ്ങളും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

പ്രിയപ്പെട്ട രാജ്യത്തോടുും ഭരണാധികാരികളോടുമുള്ള സ്നേഹം പ്രകടിപ്പിക്കാൻ യൂണിയൻ കോപിന്റെ ഭാഗമായിട്ടുള്ള എല്ലാവരും കാത്തിരിക്കുന്ന വാർഷിക പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് ദേശീയ പതാക ഉയർത്തി ഈ ദിനം ആഘോഷിക്കുന്നതിലടെ ഒരുമയും രാജ്യത്തോടുള്ള വിശ്വാസ്യതയും കൂറുമാണ് പ്രതിഫലിക്കുന്നതെന്നും ഇത് മികച്ച ഭരണനേതൃത്വത്തിന് കീഴിൽ യുഎഇ ജനത കൈവരിച്ച നേട്ടങ്ങളുടെ ആഘോഷം കൂടിയാണെന്നും യൂണിയൻ കോപ് സിഇഒ ചൂണ്ടിക്കാട്ടി.