- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റ് പ്രസിഡണ്ടിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ ട്രക്ക് ഡ്രൈവർ ചരിത്രം കുറിച്ചു
ന്യൂജേഴ്‌സി :നവംബർ രണ്ടിന് നടന്ന ന്യൂജേഴ്‌സി സെനറ്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സൗത്ത് ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ട് നിന്ന് മത്സരിച്ച , കഴിഞ്ഞ 12 വർഷം അപ്പർ ലെജിസ്ലേറ്റീവ് ചേംബറിനെ നയിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തനും മുതിർന്ന നേതാവുമായ സ്റ്റീവ് സ്വീനിയെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയും നെയ്മർ ആൻഡ് ഫർണിച്ചർ സ്റ്റോർ ഡ്രൈവറുമായ എഡ്വേർഡ് ദുറിൽ നിന്നും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി.
ചൊവ്വാഴ്ച തന്നെ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചുവെങ്കിലും ഓരോ മണിക്കൂറിലും ലീഡ് മാറിമറിഞ്ഞു വന്നത് ഏറു പാർട്ടികളിലും ഉത്കണ്ഠ വർധിപ്പിച്ചു വ്യാഴാഴ്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എഡ്വേർഡ് ദുറിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു .2000 വോട്ടുകൾക്കാണ്എഡ്വേഡ്, സ്റ്റീവ് സ്വീനിയെ പരാജയപ്പെടുത്തിയത്
തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികൾ മില്യൺ കണക്കിന് ഡോളർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചപ്പോൾ 10,000 ഡോളറിൽ താഴെ മാത്രമാണ് താൻ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഉപയോഗിച്ചതെന്ന് എഡ്വേർഡ് പറഞ്ഞു ന്യൂജേഴ്‌സി പരമ്പരാഗതമായി ഡെമോക്രാറ്റിക് അനുകൂലമാണെങ്കിലും ഇത്തവണ ഗവർണർ പോലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ മുന്നിൽ അടിപതറി അവസാനം നിസ്സാര വോട്ടുകൾക്കാണ് ഗവർണർ മർഫി വിജയിച്ചത്
അമേരിക്കൻ പൗരന്മാർക്ക് എന്ത് തെരഞ്ഞെടുക്കണമെന്നും എന്ത് തിരഞ്ഞെടുക്കേണ്ട എന്ന് നിശ്ചയിക്കാൻ അവകാശമുണ്ടെന്നും ന്യൂജേഴ്‌സിയിൽ ഈയിടെ ഗവർണർ മർഫികൊണ്ടുവന്ന പല നിയന്ത്രണങ്ങളും വാക്സിൻ മന്ദറെ ഉൾപ്പടെ റിപ്പബ്ലിക്കൻ പാർട്ടി ഉൾപ്പെടെയുള്ള പലരും വളരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
2019 ൽ എഡ്വേർഡ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും അന്ന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. നിയമ നിർമ്മാണം കൊണ്ട് ഒരു വ്യക്തിയിൽ നിന്നും അവന്റെ സ്വാതന്ത്ര്യത്തെ എടുത്തു കളയുവാൻ കഴിയുകയില്ലെന്ന് ജയിച്ച എഡ്വേർഡ് വ്യ ക്തമാക്കി. അങ്ങനെ അടിച്ചേൽപിക്കാൻ ശ്രെമിക്കുന്ന ഭരണാധികാരികൾ പരാജയത്തിലാണ് കലാശികുകയെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .സ്റ്റീവ് സ്വീനിയുടെ പരാജയം ഡെമോക്രാറ്റിക് പാർട്ടിക്ക് ഏറ്റ കനത്ത പ്രഹരമാണ് .അമേരിക്കയിൽ ഈയിടെ നടന്ന പല ഉപ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാർട്ടി പരാജയം രുചിച്ചറിഞ്ഞു ,വെർജീനിയയിൽ കഴിഞ്ഞ നിരവധി വർഷങ്ങളായി ഡെമോക്രാറ്റിക് നിലനിർത്തിയിരുന്ന ഗവർണർ സ്ഥാനം ഇത്തവണ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നേടിയെടുത്തതും പാർട്ടിയുടെ സ്വാധീനം കുറഞ്ഞു വരുന്നുവെന്നതിനു തെളിവാണ് .