- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അപർണ്ണ സതീശന് നാഷണൽ നാട്യ ശിരോമണി അവാർഡ്
-ഇന്ത്യാനപൊലീസ്: ഇന്ത്യൻ അമേരിക്കൻ ഡാൻസര് അപർണ്ണ സതീശന് നാഷണൽ നാട്യ ശിരോമണി അവാർഡ് ലഭിച്ചു. ഇന്ത്യ ഫെസ്റ്റിവൽ യു.എസ്.എയുടെ പന്ത്രണ്ടാമത് ആഘോഷപരിപാടികളിൽ വച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്. ഇന്ത്യ ഫെസ്റ്റിവൽ യു.എസ്.എ സ്ഥാനപകനും ഡയറക്ടറുമായ ഭരത് കുമാറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ, കേരള നടനം തുടങ്ങിയ കലകളിൽ ആദ്യ സ്ഥാനം ലഭിച്ചിട്ടുള്ള അപർണ്ണ വിവിധ രാജ്യങ്ങളിൽ തന്റെ കലാവൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്.
'ട്രാൻസ്ഫറിങ് ലൈഫ് ത്രൂ ഡാൻസ്' (ഡാൻസിലൂടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുക) എന്ന പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളതിനും, നാട്യകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും, ഡാൻസിനെക്കുറിച്ച് അവബോധം വളർത്തുന്നിനും നടത്തിയ പരിശ്രമങ്ങളെ പരിഗണിച്ചാണ് ഇവർക്ക് അവാർഡ് നൽകിയിരിക്കുന്നത്.
25 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നു. നിരവധി അവാർഡുകളും ഇവരെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്ഥാപിതമായ സംയോഗ ഫൗണ്ടേഷനുമായി സഹകരിച്ച് തന്റെ പിതാവ് ജി. സതീശന്റെ സ്മരണാർത്ഥം നിരവധി ഫണ്ട് റൈസിങ് പരിപാടികളും അപർണ്ണ നടത്തിയിട്ടുണ്ട്.



