സി പി എം പ്രവർത്തകനായ സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം. ഉന്നത സി പി എം നേതാക്കൾ ബന്ധപ്പെട്ട് വഴിതിരിച്ചു വിടുകയാണ് സി പി എമ്മിന്റെ പ്രാദേശിക നേതാവിനെ കാണാതായിട്ട് മാസം ഒന്ന് പിന്നിട്ടിട്ടും സി പി എം യാതൊരു പ്രക്ഷോഭത്തിനും തയ്യാറാവാത്തത് സി പി എമ്മിന് സജീവന്റെ തിരോധനത്തിലുള്ള പങ്കാണ് വ്യക്തമാക്കുന്നത് , അന്വേഷണത്തിൽ പൊലീസ് കാണിക്കുന്ന അലംഭാവം സി പി എം നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് .

അന്വേഷണത്തിൽ മുന്മന്ത്രി ജി സുധാകരന്റെ ഇടപെടൽ വെറും നാടകം മാത്രമാണ് . സജീവന്റെ തിരോധാനത്തിൽ ഉന്നതതല അന്വേഷണം അനിവാര്യമാണ് , ഈ ആവശ്യം ഉന്നയിച്ച് ബിജെപി ശക്തമായ സമരം ആരംഭിക്കും . സജീവന്റെ കുടുംബത്തെ ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ സന്ദർശിച്ചു , മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ , ജില്ലാ കമ്മിറ്റി അംഗം അഡ്വ . ഗണേശ്‌കുമാർ , നിയോജക മണ്ഡലം ഭാരവാഹികളായ അജു പാർത്ഥസാരഥി , കരുമാടി ഗോപകുമാർ , ജൂലി ടീച്ചർ , ശിവരാമൻ , ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു .