- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷിൽ ഭിക്ഷയാചിച്ച് പെൺകുട്ടി; സ്കൂളിൽ അയക്കാമെന്ന് വാക്കു നൽകി അനുപം ഖേർ: വീഡിയോ കാണാം
നേപ്പാൾ യാത്രക്കിടെ ഇംഗ്ലീഷിൽ ഭിക്ഷയാചിച്ച പെൺകുട്ടിക്ക് സ്കൂൾ പഠനം വാഗ്ദാനം ചെയ്ത് അനുപം ഖേർ. നല്ല ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിച്ച പെൺകുട്ടിക്ക് താരം സ്കൂളിൽ വിടാമെന്ന് വാഗ്ദാനം നൽകുക ആയിരുന്നു. രാജസ്ഥാനിൽ നിന്നും നേപ്പാളിലെത്തിയതാണ് ആരതി എന്ന പെൺകുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് അനുപംഖേർ പെൺകുട്ടിയെ കണ്ടുമുട്ടിയത്. താരത്തോടു ഇംഗ്ലിഷിൽ പണം ആവശ്യപ്പെടുകയും സെൽഫി എടുക്കാനുള്ള ആഗ്രഹം പറയുകയും ചെയ്തു.
ഇംഗ്ലീഷിലുള്ള പെൺകുട്ടിയുടെ സംസാരം കേട്ടപ്പോൾ നടൻ കുട്ടിയോട് കൂടുതൽ കാര്യങ്ങൾ തിരക്കി. സ്കൂളിൽ വിടാമെന്ന് പറഞ്ഞപ്പോൾ പഠിക്കാനുള്ള ആഗ്രഹവും കുട്ടി തുറന്ന് പറഞ്ഞു, നേപ്പാൾ യാത്രക്കിടെ ഉണ്ടായ ഈ സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സ്കൂളിൽ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോൾ എങ്ങനെയാണ് ഇംഗ്ലിഷ് പഠിച്ചതെന്ന് ഖേർ ചോദിക്കുന്നു. ഭിക്ഷ യാചിക്കാൻ വേണ്ടിയാണ് കുറച്ചുകുറച്ചായി ഇംഗ്ലിഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാൻ പഠിച്ചെന്നും കുട്ടി പറയുന്നു. എന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, തന്റേത് വളരെ പാവപ്പെട്ട കുടുംബമാണെന്നും തനിക്ക് പഠിക്കാൻ പോകാൻ സാധിക്കുന്നില്ലെന്നുമാണ് മറുപടി. നല്ല ഇംഗ്ലിഷിൽ സംസാരിക്കുന്നുണ്ടല്ലോ, ജോലി അന്വേഷിച്ചു കൂടെയെന്നു താരം ചോദിച്ചു. എന്നാൽ ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിലും ഇതേ സാഹചര്യമായതിനാലാണ് നേപ്പാളിലെത്തിയതെന്നും കുട്ടി പറയുന്നു.
'എനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞാൽ എന്റെ ജീവിതം തന്നെ മാറും. സ്കൂളിൽ പോകാൻ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാൻ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല. എന്നെ സ്കൂളിൽ വിടാൻ സഹായിക്കുമോ ?' എന്ന് കുട്ടി ചോദിക്കുമ്പോൾ സ്കൂളിൽ പഠിക്കാൻ താൻ സഹായിക്കുമെന്ന് വാക്ക് നൽകി ഇതിന് പിന്നാലെ അനുപം ഖേർ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചുവാങ്ങി. തന്റെ ഫൗൻഡേഷൻ പഠനത്തിന് സഹായിക്കുമെന്നും താരം വാക്കുനൽകി.