റിയാദ്: റിയാദിലെ താമസസ്ഥലത്ത് എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി കുറുപ്പശ്ശേരി വീട്ടിൽ ഷാജഹാന്റെ മകൻ ബാസിൽ ഷാജഹാനാണ് (24) റിയാദിലെ ബദീഅയിൽ മരിച്ചത്.

കഴിഞ്ഞ മൂന്നു വർഷമായി ബദീഅയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലിന് താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

മാതാവ്: സീനത്ത്, സഹോദരൻ: മുഹമ്മദ്. മൃതദേഹം ശുമൈസി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്.