മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കുറഞ്ഞതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 2020 ഏപ്രിലിനു ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. രോഗ വ്യാപനം കുറഞ്ഞെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

661 കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിൽ 27ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ കണക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 522 കേസുകളാണ് 2020 ഏപ്രിലിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് നിലവിൽ 14,714 സജീവ കേസുകളാണുള്ളത്. കോവിഡ് മൂലം പത്ത് മരണമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇതുവരെ 1,40,372 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.