- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫുള്ളി വാക്സിനേറ്റഡ് എന്ന വാക്കിന്റെ അർത്ഥം മാറ്റാനുറച്ച് ബ്രിട്ടൻ; ബൂസ്റ്റർ വാക്സിൻ എടുക്കാത്തവർക്ക് ക്വാറന്റൈനും ടെസ്റ്റുകളും നിർബന്ധമാക്കും; കോവിഡിനെ തടയാൻ വീണ്ടും നടപടികൾ വരുന്നു

യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ട് അധികനാളുകളായില്ലെങ്കിലും അവ പുതിയ രൂപത്തിൽ വീണ്ടും നിലവിൽ വരുമെന്ന സൂചനകൾ ലഭിക്കുന്നു. വാക്സിൻ എടുത്തവർക്ക് യാത്രകളിൽ ലഭിക്കുന്ന ഇളവുകൾ ലഭിക്കുവാൻ ഇനിമുതൽ ബൂസ്റ്റർ ഡോസ് കൂടി എടുക്കേണ്ടതായി വരും എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടനെ വീണ്ടും ഒരു കോവിഡ് തരംഗം വിഴുങ്ങുവാനുള്ള സാധ്യത ഇല്ലാതെയാക്കുന്നതിനായാണ് ഈ മുൻകരുതൽ. ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് യാതകഴിഞ്ഞെത്തുമ്പോൾ ക്വാറന്റൈനും രോഗ പരിശോധനയും നിർബന്ധമാക്കിയേക്കും.
എന്നാൽ, ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ മുഴുവൻ അത് എടുക്കുന്നതിനു മുൻപായി ഈ നിയന്ത്രണം നടപ്പിലാക്കിയാൽ അത് വൻ വിവാദത്തിന് കളമൊരുക്കും. ഇതുവരെ അർഹതയുള്ളവരിൽ 60 ശതമാനം പേർ മാത്രമാണ് ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളത്. ഈ പുതിയ നിയന്ത്രണം നടപ്പിലാക്കിയാൽ ഫുള്ളി വാക്സിനേറ്റഡ് എന്ന പദപ്രയോഗത്തിന്റെ അർത്ഥം തന്നെ മാറും. നിലവിൽ വാക്സിന്റെ രണ്ടു ഡോസുകൾ എടുത്തവരെ സൂചിപ്പിക്കാനാണ് ഈ സംജ്ഞ ഉപയോഗിക്കുന്നത്. പുതിയ നിയമം നിലവിൽ വരുന്നതോടെ ബൂസ്റ്റർ ഡോസ് കൂടി എടുത്താൽ മാത്രമേ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുകയുള്ളു.
ഇത്തരമൊരു നയം നടപ്പിലാക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. എത്രവേഗം നടപ്പിൽ വരുത്തണമെന്ന കാര്യത്തിൽ മാത്രമാണ് ഉദ്യോഗസ്ഥർക്കിടയിൽ തർക്കമുള്ളത് എന്നറിയുന്നു. അതുപോലെ വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിയുമ്പോൾ ബൂസ്റ്റർ ഡോസിന് അപേക്ഷിച്ചിട്ടും അത് ലഭ്യമാകാത്തവർക്ക് ഇളവുകൾ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ഇസ്രയേലി മാതൃകയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ നിയമ പ്രകാരം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും ബൂസ്റ്റർ ഡോസ് എടുക്കേണ്ടുന്നതിന്റെ ആവശ്യകത ഇല്ലാതെയാകുന്നില്ല.
ഇത് ഉടനെ നടപ്പാക്കില്ലെന്നും എന്നാൽ നടപ്പിലാക്കാൻ തീരുമാനമായിട്ടുണ്ടെന്നുമാണ് ഇന്നലെ ചില ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ഇതുവരെ ഏകദേശം 10 മില്യൺ ആളുകൾ ബൂസ്റ്റർ ഡോസ് എടുത്തുകഴിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 50 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും അതുപോലെ അപകട സസാധ്യത കൂടിയ വിഭാഗത്തിൽ പെടുന്നവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. അടുത്ത വർഷം ആദ്യം മുതൽ ഇത് 40 വയസ്സിനു മുകളിലുള്ളവർക്ക് നൽകിത്തുടങ്ങും.
70 വയസ്സിനും മുകളിലുള്ളവരിൽ 70 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരിൽ 60 ശതമാനം പേരും ഇതുവരെ ഇംഗ്ലണ്ടിൽ ബൂസ്റ്റർ ഡോസ് എടുത്തുകഴിഞ്ഞു. നിലവിലെ നിയമമനുസരിച്ച്, ഫുള്ളി വാക്സിനേറ്റഡ് (രണ്ട് ഡോസുകളും എടുക്കാത്തവർ) അല്ലാത്തവർ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം. മാത്രമല്ല, സ്വന്തം ചെലവിൽ നാല് പി സി ആർ പരിശോധനകളും നടത്തണം.

