കുവൈറ്റ് സിറ്റി: മതവികാരം വ്രണപ്പെടുത്തിയതിന് കുവൈറ്റിൽ വിദേശ വനിതയ്‌ക്കെതിരെ നടപടി. ഒരു കുവൈറ്റ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ബ്രിട്ടീഷ് വനിതയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്‌തെന്നും കുവൈറ്റിലെ ഓൺലൈൻ വാർത്താ പോർട്ടലായ 'ടൈംസ് കുവൈത്ത്' റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ഒരു ആശുപത്രിയിൽ വെച്ച് താൻ കണ്ട ബ്രിട്ടീഷ് വനിത ഖുർആൻ വചനങ്ങൾ കാലിൽ ടാറ്റൂ ചെയ്തിരിക്കുന്നതായി കാണിച്ചാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് താമസ സ്ഥലത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.