ചെറിയ പ്രായത്തിൽ തന്നെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചു വിസ്മയം സൃഷ്ടിച്ച ലൈബ അബ്ദുൽബാസിത് എന്ന അഞ്ചാം ക്ലാസ്സുകാരിയെ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. കുട്ടിക്കാഴ്?ചകളും ഭാവനകളും വിതറിയ 'ഓർഡർ ഓഫ്? ദി ഗാലക്?സി, ദി വാർ ഫോർ ദി സ്?റ്റോളൻ ബോയ്?' എന്ന ഇംഗ്ലീഷ്? പുസ്?തകത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത് ലോകത്തെ ഓൺലൈൻ വിപണിയെ നിയന്ത്രിക്കുന്ന ആമസോൺ ആണ് എന്നറിയുമ്പോഴാണ് ലൈബ എന്ന കൊച്ചു മിടുക്കിയുടെ വലിപ്പം മനസ്സിലാവുക.

അഞ്ചു വയസ്സ് മുതൽക്കേ നുറുങ്ങു കഥകളും മറ്റും എഴുതി തുടങ്ങിയ ഈ കൊച്ചു മിടുക്കി ഏഴാമത്തെ വയസ്സിൽ ചെറു കഥകൾ എഴുതാനാരംഭിച്ചു. നാദാപുരം പാറക്കടവിലെ കൊയിലോത്ത് തസ്ലീമിന്റെയും മാഹി പെരിങ്ങാടി അബ്ദുൽ ബാസിത്തിന്റെയും മകളായ ലൈബ ഖത്തറിൽ ഒലീവിയ ഇന്റർനാഷണൽ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂന്നാമത്തെ പുസ്തക രചനയുടെ പണിപ്പുരയിൽ ആണ് ലൈബ ഇപ്പോൾ.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര, സെൻട്രൽ കമ്മിറ്റി നേതാക്കൾ ആയ ബഷീർ നന്മണ്ട, ആരിഫ് പയന്തോങ്ങ്,ജില്ലാ നേതാക്കൾ ആയ സുരേഷ് ബാബു, ബാബു നമ്പിയത്ത്, സിദ്ദിഖ് സി ടി, ബഷീർ മേപ്പയ്യൂർ, ഹരീഷ്‌കുമാർ,ഉസ്മാൻ ടി കെ, സുബൈർ സി എച്ച്, ജിതേഷ് നരിപ്പറ്റ, മഹമൂദ് കോയിലോത്ത്, അബ്ദുള്ള പൊന്നങ്കോടൻ തുടങ്ങിയവരും ലൈബയുടെ മാതാപിതാക്കളും പങ്കെടുത്തു.