- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ദിച്ച് ഒ.ഐ.സി.സി കുവൈറ്റ്സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ദിച്ച് ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുംമെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി 2021 നവംബർ അഞ്ചിനുസാൽമിയ മെട്രോ സ്‌പെഷലൈസ്ഡ് മെഡിക്കൽ സെന്ററിൽ വെച്ച്സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഓ.ഐ.സി.സി കണ്ണൂർ ജില്ലാകമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് അപ്പക്കന്റെ അധ്യക്ഷതയിൽ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ്കേളോത്ത് ഉൽഘാടനം നിർവ്വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിനെപ്രതിനിധികരിച്ചു ചെയർമാൻ ഹംസ പയ്യന്നൂർ, മാനേജർ ഫൈസൽഹംസ, ഡോ: ഫിബിഷ ബാലൻ എന്നിവരും, ഒ.ഐ.സി.സി നാഷണൽ
കമ്മിറ്റി ജനറൽ സെക്രെട്ടറി ബി.സ്.പിള്ളൈ, സെക്രട്ടറി എം.എ.നിസാം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന്, ഒ.ഐ.സി.സിനേതാക്കളായ കൃഷ്ണൻ കടലുണ്ടി അക്‌ബർ വയനാട്, ജോബിൻ ജോസ്എന്നിവർ പ്രസംഗിച്ചു.
കുവൈറ്റിലെ ഇന്ത്യക്കാർക്ക് വേണ്ടി നൽകുന്നഎല്ലാ ക്ഷേമപ്രവർത്തനങ്ങൾക്കും സമ്പൂർണ്ണ സഹകരണവും മികച്ചചികിത്സയും സേവനങ്ങളും നൽകാൻ മെട്രൊ ഗ്രൂപ്പ് എന്നും മുന്നിൽ
ഉണ്ടാവുമെന്ന് മെട്രോ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ അറിയിച്ചു.രക്ത പരിശോധന, ഇസിജി, തുടങ്ങി ലാബ് ടെസ്റ്റുകളും വിവിധവിഭാഗങ്ങളിലെ മികച്ച ഡോക്ടർമാരുടെ സേവനങ്ങളും അടങ്ങിയ ക്യാമ്പിൽഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പെട്ട ഇരുന്നൂറോളം പേർ സൗജന്യമെഡിക്കൽ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.
ചടങ്ങിൽ കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതവുംജിലാ കമ്മിറ്റി ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.