- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഇൻസ്‌പെക്ടർമാർ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാൻ 9 എംഎം പിസ്റ്റൾ വാങ്ങുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
നിലവിൽ എക്‌സൈസ് വകുപ്പിൽ ഉപയോഗിച്ചു വരുന്ന 32 എംഎം പിസ്റ്റളുകൾ കാലഹരണപ്പെട്ടതാണെന്നും ഭാവിയിൽ ഈ പിസ്റ്റളുകൾക്ക് വേണ്ട തിരകൾ ലഭ്യമാകാതെ വരുമെന്നും പിസ്റ്റൾ സെലക്ഷൻ കമ്മിറ്റി വിലയിരുത്തിയതിനെ തുടർന്നാണ് ഉപയോഗിക്കാൻ കൂടുതൽ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9എംഎം പിസ്റ്റൾ ഓട്ടോ വാങ്ങാനുള്ള ശിപാർശയിൽ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
ഓർഡനൻസ് ഫാക്ടറികളിൽ നിന്നുമാകും ഇതു വാങ്ങുക. 9 എംഎം പിസ്റ്റൾ ഉപയോഗിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്‌സൈസ് വകുപ്പിന് 9 എംഎം പിസ്റ്റൾ വാങ്ങാൻ ലൈസൻസിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകാനും സർക്കാർ തീരുമാനിച്ചുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പുതിയ പിസ്റ്റളുകൾ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിചേർത്തു.
മറുനാടന് മലയാളി ബ്യൂറോ