ദോഹ: കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന ദേശീയ പ്രതിനിധി സഭ അടുത്ത മൂന്നു വർഷത്തേക്കുള്ള ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ഭാരാവാഹികളെ തിരഞ്ഞെടുത്തു. അയ്യൂബ് ഉള്ളാൾ-കർണാടക (പ്രസിഡന്റ്), അബ്ദുസ്സലാം കുന്നുമ്മൽ-കേരളം (വൈസ് പ്രസിഡന്റ്), സഈദ് കൊമ്മച്ചി - കേരളം (ജന. സെക്രട്ടറി), ഉസ്മാൻ മുഹമ്മദ്-തമിഴ്‌നാട്, ഉസാമ അഹമ്മദ് - കേരളം (സെക്രട്ടറിമാർ), ജമാൽ സർവർ (ജാർഖണ്ഡ്), വസീം അക്രം (ബീഹാർ), ബഷീർ അഹമ്മദ് (തമിഴ്‌നാട്), ശാക്കിർ പുഞ്ചൽക്കട്ടെ (കർണാടക), മുഹമ്മദലി കെസി (കേരളം), അബ്ദുറസാഖ് ടിവി (കേരളം), മുഹിയുദ്ദീൻ (തമിഴ്‌നാട്), മുഹമ്മദ് ഫൈസാൻ അഹമ്മദ് (മഹാരാഷ്ട്ര) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസർമാരായ അബ്ബാസ് എ എം, ഫൈസൽ വാടാനപ്പള്ളി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു