- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി യുവതിയെ ടൂറിസ്റ്റ് ഹോമിൽ എത്തിച്ച് പീഡനം; 40കാരനായ പ്രതിക്ക് ഏഴ് വർഷം കഠിനതടവ്: പ്രതി യുവതിയെ കെണിയിൽ വീഴ്ത്തിയത് മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച്
കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്. മോനിപ്പള്ളി സ്വദേശിനിയായ യുവതിയെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ ആണ് കോടതി ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.
കൊല്ലം പറവൂർ തെക്കുംഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലിമിനെയാണ് (40) ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമേ 50,000 രൂപ പിഴയും ഒടുക്കണം. 2015 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയെ മൊബൈൽ ഫോണിലൂടെ കെണിയിൽ വീഴ്‌ത്തിയ മുഹമ്മദ് ഹബീബ് സലിം പ്രണയം നടിക്കുകയും ചതിയിൽ വീഴ്‌ത്തുകയും ആയിരുന്നു.
കോട്ടയത്ത് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഈസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എ.ജെ.തോമസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സതീഷ് ആർ.നായർ ഹാജരായി.