റേഞ്ച് റോവർ സ്പോർട്സ് ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി നൈല ഉഷ. ഇഷ്ട നിറത്തിലുള്ള പുതിയ വാഹനം സ്വന്തമാക്കിയ വിവരം നൈല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇനി റേഞ്ച് റോവർ സ്‌പോർട് എച്ച്എസ്ഇ ബ്ലാക്ക് എഡിഷനാണ് താരത്തിന്റെ പുതിയ യാത്രകൾക്ക് നിറം പകരുക. നേരത്തെ വെള്ള നിറത്തിലുള്ള ഔഡി എ7ആയിരുന്നു നൈലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന വാഹനം.

മകനൊപ്പം എത്തി പുതിയ കാർ സ്വന്തമാക്കുന്നതിന്റെ വിഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2 ലീറ്റർ, 3 ലീറ്റർ 5 ലീറ്റർ വി8 എന്നീ എൻജിൻ വകഭേദങ്ങിലാണ് റേഞ്ച് റോവർ സ്പോർട്സ് ദുബായ് വിപണിയിലുള്ളത്. എന്നാൽ ഇതിലേതാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

 
 
 
View this post on Instagram

A post shared by Nyla Usha (@nyla_usha)