വാഷിങ്ടൻ ഡിസി: പത്തൊമ്പതു മാസമായി നിലനിൽക്കുന്ന സന്ദർശക നിരോധനം നവംബർ 8 തിങ്കളാഴ്ച മുതൽ യുഎസ് പിൻവലിച്ചു . 2020 മാർച്ചിലാണ് കോവിഡ് 19 മഹാമാരിയെ തുടർന്ന് യാത്രാനിരോധനം നിലവിൽ വന്നത്.

ട്രംപ് ഭരണകാലത്താണ് യാത്രാനിരോധനം തുടങ്ങിവച്ചതെങ്കിലും ബൈഡൻ ഭരണകൂടം കൂടുതൽ രാജ്യങ്ങളെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. രാജ്യാന്തര സന്ദർശകർക്ക് ഇനി മുതൽ വാക്സിനേഷൻ സ്വീകരിച്ചതിന്റെ തെളിവും കോവിഡ് പരിശോധനാ നെഗറ്റീവ് ഫലവുമാണ് യുഎസ്സിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡമായി നിയമിച്ചിരിക്കുന്നത്. വാക്സിൻ ലഭിക്കുന്നതിന് പ്രയാസമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്കും പതിനെട്ടു വയസ്സിനു താഴെയുള്ളവർക്കും ഈ നിയന്ത്രണങ്ങളിൽ ഇളവു നൽകിയിട്ടുണ്ട്.

വാക്സിനേറ്റ് ചെയ്യാത്ത യാത്രക്കാർ, അവർ അമേരിക്കൻ പൗരന്മാരാണെങ്കിലും യാത്ര പുറപ്പെടുന്നതിനു ഒരു ദിവസം മുമ്പ് നടത്തിയ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് റിസർട്ട് മാത്രം മതി.2 വയസ്സിനു മുകളിലുള്ളവർ കൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ മൂന്നു ദിവസങ്ങൾക്കു മുമ്പ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൈവശം വെക്കേണ്ടതാണ്. ആരോഗ്യ കാരണങ്ങളാൽ വാക്സിനേറ്റ് ചെയ്യാത്തവർ അതു തെളിയിക്കുന്ന ഡോക്ടറന്മാരുടെ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്.

യൂറോപ്പ്, ഫ്രാൻസ്, ജെർമനി, ഇറ്റലി, സ്പെയൻ, ഗ്രീസ്, ബ്രിട്ടൻ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് 30 ൽ ഉൾപ്പെട്ടിരിക്കുന്നത്.