- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനം മുഹമ്മദ് ഇക്‌ബാലിന്; വിവാദമൊഴിവാക്കാൻ നിർണ്ണായക തീരുമാനമെടുത്ത് ജോസ് കെ മാണി
തിരുവനന്തപുരം: കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനം മുഹമ്മദ് ഇക്‌ബാലിന് നൽകി വിവാദം ഒഴിവാക്കാൻ കേരള കോൺഗ്രസ് (എം). ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുറ്റ്യാടിയിൽ നാമനിർദ്ദേശം ചെയ്ത ശേഷം പിൻവലിച്ച സ്ഥാനാർത്ഥിയാണ് മുഹമ്മദ് ഇക്‌ബാൽ.
ന്യൂനപക്ഷ വിഭാഗത്തിനുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന ധനകാര്യ കോർപ്പറേഷന്റെ അദ്ധ്യക്ഷസ്ഥാനം കേരള കോൺഗ്രസ് എമ്മിന് കൈമാറുന്നത് സംബന്ധിച്ച് വിവാദങ്ങളുയർന്നിരുന്നു. നിലവിൽ ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്.
ഇതുവരെ മുസ്ലിം സമുദായംഗങ്ങളായിരുന്നു ഈ പദവി വഹിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കേരളകോൺഗ്രസ് മാണി വിഭാഗത്തിനു നൽകുന്നതിനെതിരെ ഐ എൻ എൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുസ്‌ളീം സംഘടനകളും വിഷയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.