വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് നവംബർ 29 മുതൽ ചാംഗി എയർപോർട്ടിനും ക്വാലാലംപൂർ ഇന്റർനാഷണൽ എയർപോർട്ടിനുമിടയിൽ ക്വാറന്റൈൻ ഇല്ലാതെ വിമാനം കയറാൻ സാധിക്കും.രാജ്യങ്ങൾക്കിടയിൽ ക്വാറന്റൈൻ രഹിത യാത്രയ്ക്കായി ആറ് വിമാനങ്ങൾ ആരംഭിക്കുമെന്നും അപേക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

എന്നാൽ വിമാന യാത്രക്ക് മാത്രം ആണ് ഇപ്പോൾ അനുമതിയുള്ളത്. കോസ്്വേ അല്ലെങ്കിൽ കര യാത്രക്ത് ഇപ്പോൾ അനുമതി ഇല്ല.ഓസ്ട്രേലിയ, ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ മറ്റ് 13 രാജ്യങ്ങളുമായി സിംഗപ്പൂർ നേരത്തെ VTL പ്രഖ്യാപിച്ചിരുന്നു.

VTL സ്‌കീമിന് കീഴിൽ സിംഗപ്പൂരിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ സ്റ്റേ-ഹോം അറിയിപ്പ് നൽകേണ്ടതില്ല. പകരം, സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പും എത്തിച്ചേരുമ്പോഴും അവർ കോവിഡ് -19 നെഗറ്റീവായി പരിശോധിക്കേണ്ടതുണ്ട്.