- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെയുള്ളവർക്കു നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകും: മാണി സി കാപ്പൻ
പാലാ: സഞ്ജയ് സഖറിയാസിനെതിരെ പൊലീസ് കള്ളക്കേസ് ചമച്ചിരിക്കുന്നുവെന്നു ബോധ്യമുള്ളതിനാലാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കു വേണ്ടി പ്രവർത്തിച്ച ആളാണ് സഞ്ജയ്. പൊലീസ് എടുക്കുന്ന എല്ലാ കേസും ശരിയാവണമെന്നില്ല. ചില പൊലീസുകാർ രാഷ്ട്രീയ സ്വാധീനങ്ങൾക്കു വഴങ്ങാറുണ്ടെന്നതു സത്യമാണ്.
ഈ വിഷയത്തിൽ പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരമുള്ള കുറ്റം സഞ്ജയ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. കൂടെ നിൽക്കുന്നവർക്കു നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും എം എൽ എ വ്യക്തമാക്കി. കൂടെ നിൽക്കുന്നവരെ തള്ളിപ്പറഞ്ഞു പോകുന്ന നിലപാട് തനിക്കില്ല. വേണ്ടി വന്നാൽ ഇക്കാര്യത്തിനായി എവിടെയും താൻ പോകും.
വളരെ ഗുരുതരമായ ആക്ഷേപങ്ങൾക്കെതിരെ പാലാ പൊലീസിൽ നൽകിയ പരാതികൾ ഇപ്പോഴും പരിഗണിക്കാതെ കിടപ്പുണ്ടെന്ന് പരാതികളുണ്ട്. പൊലീസിനെ ദുരുപയോഗിക്കുന്ന പ്രവണത സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു ഇട വരുത്തും. നിയമത്തിനും നീതിക്കും ന്യായത്തിനും വേണ്ടിയാവണം പൊലീസ് പ്രവർത്തിക്കേണ്ടതെന്നും മാണി സി കാപ്പൻ കൂടിച്ചേർത്തു. സഞ്ജയ് സഖറിയാസിനെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്നും കാപ്പൻ വ്യക്തമാക്കി.