- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം നടത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ
സെന്റ് ലൂയിസ് :ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സീരിയൽ കില്ലർ പെരെസ് റീഡിനെ പൊലീസ് അറസ്റ്റ് ചെയ്തതായി സെന്റ് ലൂയിസ് കൗണ്ടി പ്രോസിക്യൂട്ടിന് അറ്റോർണി വെസ്ലി ബെൽ നവംബര് 08 തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു ആയുധങ്ങൾ കൈവശം വെച്ച കുറ്റത്തിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മിസോറിയിലും കൻസസിലുമായി അടുത്തിടെ നടന്ന ആറ് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ഇതുവരെ മറ്റൊരൂ കൊലപാതകക്കേസിലും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം എല്ലാ കുറ്റകൃത്യങ്ങളിലും ഉപയോഗിച്ചതായി കരുതുന്ന ആയുധവുമായാണ് ഇയാൾ ഇപ്പോൾ പൊലീസ് പിടിയിലായിരിക്കുന്നത്. സെപ്റ്റംബറിനും ഒക്ടോബർ അവസാനത്തിനും ഇടയിൽ സെന്റ് ലൂയിസിലും പരിസര പ്രദേശത്തും കൻസാസ് സിറ്റിയിലും കൻസാസ് നഗരത്തിലുമാണ് അടുപ്പിച്ച് കൊലപാതകങ്ങൾ നടന്നത്.
16 മുതൽ 49 വയസ്സുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളാണ് - അവരിൽ ചിലർ ലൈംഗികത്തൊഴിലാളികളാണെന്നും റിപ്പോർട്ട് പറയുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മാർനെ ഹെയ്നെസിനെ സെപ്റ്റംബർ 13ന് സെന്റ് ലൂയിസ് കൗണ്ടിയിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഏറ്റവും പ്രായം കൂടിയ ഇരയായ പമേല അബെർക്രോംബിയെ സെന്റ് ലൂയിസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഇതേ നഗരത്തിൽ തന്നെ സെപ്റ്റംബർ 16 ന് കേസി റോസ് എന്ന 24കാരിയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 26ന് ഫെർഗൂസണിൽ ലെസ്റ്റർ റോബിൻസൺ എന്ന നാൽപ്പതുകാരനേയും പ്രതി വെടിവെച്ചു കൊലപ്പെടുത്തി. അതേ മാസം തന്നെ കൻസാസ് സിറ്റിയിൽ ഇരട്ടക്കൊലപാതകവും നടന്നു. ഒരേ ബിൽഡിംഗിലുള്ള രണ്ടുപേരെ അടുത്തടുത്ത ദിവസങ്ങളിൽ കൊലപ്പെടുത്തുകയായിരുന്നു.
നവംബർ ഒന്നിനാണ് 35 കാരനായ ഡാമൺ ഇർവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 കാരനായ റൗഡജ ഫെറോയുടെ മൃതദേഹം അടുത്ത ദിവസം കണ്ടെത്തി. എല്ലാ കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് 40 കാലിബർ സ്മിത്ത് & വെസൺ പിസ്റ്റൾ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ സമയത്ത് പ്രതിയുടെ കൈവശം ഈ തോക്ക് ഉണ്ടായിരുന്നു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ബിഐ ടാസ്ക് ഫോഴ്സ് പ്രതിയെ പിന്തുടരുകയായിരുന്നുവെന്നും ഇൻഡിപെൻഡൻസ്, മോയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച്ച ഫസ്റ്റ് ഡിഗ്രി മുർഡർ ചാർജ് ചെയ്യപെട്ട റീഡിന് 2 മില്യൺ ബോണ്ട് അനുവദിച്ചതായി അറ്റോർണി വെസ്ലി ബെൽ പറഞ്ഞു