- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിലെ സുരക്ഷ ചർച്ച ചെയ്യാൻ താൽപര്യമില്ല; ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ നിന്ന് പിന്മാറി ചൈനയും
ന്യൂഡൽഹി ; അഫ്ഗാൻ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചയിൽ നിന്ന് പാക്കിസ്ഥാന് പിന്നാലെ ചൈനയും പിന്മാറി.ബുധനാഴ്ച ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ നിന്ന് മുൻപ് പാക്കിസ്ഥാൻ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ പിന്മാറ്റം. യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി.
അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം ഭീകരവാദം, ലഹരി ഉൽപ്പന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭീഷണി നേരിടുന്ന വഴികൾ ആലോചിക്കാനാണ് ഇന്ത്യ മുൻകൈയെടുത്ത് യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.
റഷ്യയും ഇറാനും കൂടാതെ അഞ്ച് മധ്യേഷൻ രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചൈനയും പാക്കിസ്ഥാനും താലിബാൻ അനുകൂല നിലപാടുകൾ തുടരുന്നതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്